ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിലേക്ക് സീറ്റ്‌ ഒഴിവ്: കൂടുതൽ വിശദ വിവരമറിയാം.

കോഴിക്കോട് :ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ നടത്തുന്ന ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിലേക്ക് സീറ്റ്‌ ഒഴിവ്. തല്പരരായവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. ഗ്രാമർ പഠിച്ചതുകൊണ്ട് മാത്രം ഇംഗ്ലീഷ് ഭാഷ അനായാസമായി സംസാരിക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് നമുക്കുണ്ട് അതുകൊണ്ട് തന്നെ ഗ്രാമറിന് മുൻ‌തൂക്കം കൊടുത്ത് പഠിപ്പിക്കുന്ന ഇംഗ്ലീഷ് പഠന രീതിയിൽ നിന്ന് മാറി . വ്യാകരണം പഠിപ്പിക്കാതെ കളികളും പസിലുകളും വഴി അറിയാതെ ഇംഗ്ലീഷ് സംസാരത്തിലേക്ക് പടിപടിയായി എത്തിക്കുന്നതാണ് 50 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ കോഴ്സ്. ഇംഗ്ലീഷിൽ സംസാരിക്കുന്നത് വലിയ സ്വപ്നമായി കൊണ്ടുനടക്കുന്ന സമൂത്തിലെ വലിയൊരുവിഭാഗം ആളുകൾക്ക് ഈ ക്ലാസുകൾ പ്രയോജനപ്പെടും. കുറഞ്ഞ സീറ്റുകൾ മാത്രമാണ് ഉണ്ടാവുക. കൂടുതൽ വിവരങ്ങൾക്ക് +918129821775.

Comments are closed.