fbpx

ഓൺലൈനായി മത്സരം സംഘടിപ്പിക്കുന്നു

.കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മേരാ ഭാരത് എന്ന പേരിൽ കുട്ടികൾക്കായി കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു. 15 വയസ് വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ജനുവരി 30ന് വൈകുന്നേരം 5.00 മണിക്ക് സൂം മീറ്റിലാണ് തൽസമയ പരിപടി.രാജ്യത്തെ കുറിച്ച് എഴുതിയ കവിതകൾ +919288026143 എന്ന നമ്പറിലേക്ക് വാട്സ് ആപ് ചെയ്യുക. വിജയികൾക്ക് കൈനിറയെ സമ്മാനവും നേടാം. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും,വനിതകളുടെ ഉന്നമനത്തിനായും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും സെമിനാറുകളും നടത്താറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9288026143(സംഘാടക ). വെബ്സൈറ്റ് www.ncdconline.org.