ഓണക്കിറ്റ് വിതരണം നാളെ*

* . ഈ വർഷത്തെ ഓണക്കിറ്റ് വിതരണം ബുധനാഴ്ച നടക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. 5,87,691 എ.എ.വൈ. കാർഡുകാർക്കും 20,000 പേർ ഉൾപ്പെടുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഇത്തവണ ഓണക്കിറ്റുകൾ നൽകുന്നത്. ആഗസ്റ്റ് 24 മുതൽ 27 വരെ എല്ലാ ജില്ലകളിലും റേഷൻകടകളിലൂടെ ഓണക്കിറ്റുകൾ വിതരണം ചെയ്യും.അതേസമയം, ഓണത്തോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആയിരം രൂപ വീതം ഉത്സവബത്ത നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമായിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ഓണം പ്രമാണിച്ച് ആയിരം രൂപ ഉത്സവബത്തയായി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.ഓണം പ്രമാണിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ബോണസ് പ്രഖ്യാപിച്ചത്.ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് ഉത്സവബത്തയായി 2750 രൂപയും പ്രഖ്യാപിച്ചിരുന്നു. ഓണം അഡ്വാന്‍സായി 20000 രൂപയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചത്.സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാര്‍ക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപയും നല്‍കും.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
റിപ്പോർട്ടർ ബാപ്പു വടക്കയിൽ+91 93491 88855