ഇരുമ്പുചോല എ.യു.പി സ്കൂളിൽ അമ്മമാർക്ക് സംഘടിപ്പിച്ച ഏകദിന ശില്പശാല ശ്രദ്ധേയമായി.
ഏ.ആർ നഗർ: കുട്ടികളുടെ ആശയ രൂപീകരണത്തിൽ രക്ഷിതാക്കളുടെ ധാരണ മെച്ചപ്പെടുത്താനും സർഗാത്മക ശേഷി പരിപോഷിപ്പിക്കാനും വേണ്ടി ഇരുമ്പുചോല എ.യു.പി സ്കൂളിൽ അമ്മമാർക്ക് സംഘടിപ്പിച്ച ഏകദിന ശില്പശാല ശ്രദ്ധേയമായി. അവധിക്കാലത്ത് അധ്യാപകർക്ക് ലഭിച്ച പരിശീലനത്തിൻ്റെ ഭാഗമായാണ് രക്ഷിതാക്കൾക്ക് സചിത്ര പുസ്തകം ശില്പശാല സംഘടിപ്പിച്ചത്. ആശയത്തിൽ നിന്നും അക്ഷരബോധ്യoഉറപ്പാക്കുകയാണ് ലക്ഷ്യം. ചിത്രങ്ങളും ഒറിഗാമി രൂപങ്ങളും പുസ്തകത്തിൽ പകർത്തിയാണ് സചിത്ര പുസ്തകം തയ്യാറാക്കുന്നത്. ദൃശ്യാനുഭവത്തിൽ നിന്നും ആശയ രൂപീകരണം നടത്തി ഭാഷാ പഠനം എളുപ്പമാക്കാനാണ് അമ്മമാർക്ക് സൗജന്യ പരിശീലനം സംഘടിപ്പിച്ചത്.ശില്പശാല പി.ടി.എ പ്രസിഡൻ്റ് ചെമ്പകത്ത് അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഷാഹുൽ ഹമീദ് തറയിൽ അധ്യക്ഷത വഹിച്ചു.പി.അബ്ദുൽ ലത്തീഫ്, ശമീം നിയാസ് അയ്യകത്ത്, വി.സലീന, ആശിഖലികാവുങ്ങൽ എന്നിവർ സംസാരിച്ചു. ശില്പശാല കോ-ഓഡിനേറ്റർ പി.ശിഫ സീനത്ത്, കെ.പി ബബിത, എൻ നജ്മ, സി.എച്ച് മുനീറ, കെ. തസ്ലീമ ,എം.അഫ്നിദ എന്നിവർ നേതൃത്വം നൽകി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇