ഏകദിന സൗജന്യ ഗ്ലാസ് പെയിന്റിംഗ് പരിശീലനം സംഘടിപ്പിക്കുന്നു.
പുനലൂർ : നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (NCDC) കേരള റീജിയൺ ഏകദിന സൗജന്യ ഗ്ലാസ് പെയിന്റിംഗ് പരിശീലനം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 19 ശനി രാവിലെ 9.30മ ണി മുതൽ 4.30 മണി വരെ പുനലൂർ കെ എസ് ആർ ടി സി ബസ്റ്റാൻഡിനു സമീപമുള്ള ബാബാജി ഹാളിലാണ് പ്രോഗ്രാം നടക്കുന്നത്. മെറ്റീരിയൽസ്, ഫ്രയിമിംഗ് എന്നിവ സൗജന്യമാണ്, പ്രായപരിധി ഇല്ല. ചിത്ര രചന, പെയിന്റിംഗ് എന്നിവയിൽ കഴിവില്ലാത്തവർക്കും, മനോഹരമായ ചിത്രങ്ങളും, പെയിന്റിംഗുകളും ചെയ്യാൻ സാധ്യമാക്കുന്ന ലളിതമായ ടെക്നിക്കാണ് ഗ്ലാസ് പെയിന്റിംഗ്. ഇത് പഠിച്ചു തൊഴിലായും ബിസിനസായും ചെയ്യാം. പേർസണൽ ഗിഫ്റ്റുകൾ നൽകാം. ഷോകേസ് അലങ്കരിക്കാം. കഴിവുകൾ വളർത്താനുള്ള ഹോബിയാക്കാം. ഏത് പ്രായക്കാർക്കും ക്ലാസ്സിൽ പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത വിഷയമല്ല. എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ പ്രോഗ്രാമിന് നേതൃത്വം നൽകും. രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും 9288026145 എന്ന നമ്പറിൽ ബന്ധപ്പെടാം.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇