ഭിന്നശേഷി കൂട്ടുകാരുടെ ഓണകൂട്ടായ്മ – “ഓണച്ചങ്ങാതി” പരിപാടി സംഘടിപ്പിച്ചു.
പരപ്പനങ്ങാടി ബിആർസിയുടെയും തിരൂരങ്ങാടി മുൻസിപ്പാലിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പരപ്പനങ്ങാടി ഉപജില്ലാ പ്രധാനധ്യാപക ഫോറവും സന്നദ്ധ സംഘടനകളും ഒരുമിച്ച് കൈകോർത്തുകൊണ്ട് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്കായി ഓണച്ചങ്ങാതി ഓണപരിപാടി സംഘടിപ്പിച്ചു.2023 ആഗസ്റ്റ് 22 ന് ഐശ്വര്യ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.ഇഖ്ബാൽ കല്ലിങ്ങൽ (ചെയർമാൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി,തിരൂരങ്ങാടി നഗരസഭ) അധ്യക്ഷത വഹിച്ച പരിപാടിയ്ക്ക് സിപി ഇസ്മയിൽ (ചെയർമാൻ,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി,തിരൂരങ്ങാടി നഗരസഭ),സോന രതീഷ് (ചെയർപേഴ്‌സൺ, ക്ഷേമകാര്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി,തിരൂരങ്ങാടി നഗരസഭ)സിപി സുഹറാബി(ചെയർപേഴ്സൺ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി,തിരൂരങ്ങാടി നഗരസഭ) വിക്രമൻ ടി.എം (തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ല ഓഫീസർ) മഹേഷ് എം ഡി (ഡി പി ഒ എസ് എസ് കെ മലപ്പുറം )രഞ്ജിത്ത് കെ (ഡി പി ഒ എസ് എസ് കെ മലപ്പുറം )സക്കീന മലയിൽ കണ്ണഞ്ചേരി (എഇഒ പരപ്പനങ്ങാടി ഉപജില്ല) മുഹമ്മദ് അബ്ദുൽ നാസർ (ഡയറ്റ് ഫാക്കൽറ്റി മലപ്പുറം )കദിയുമ്മ (കൺവീനർ എച്ച് എം ഫോറം) സിദ്ദീഖ് പനക്കൽ (വൈസ് പ്രസിഡണ്ട് വ്യാപാര വ്യവസായി ഏകോപന സമിതി)കലാം മനരിക്കൽ(സ്റ്റേറ്റ് സെക്രട്ടറി ടെക്സ്റ്റൈൽസ്) ഡോ:കബീർ മച്ചിഞ്ചരി(വ്യവസായ സംരംഭകൻ പാലത്തിങ്ങൽ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പരപ്പനങ്ങാടി ബിആർസി ബിപിസി സുരേന്ദ്രൻ.വിഎം സ്വാഗതവും ട്രെയിനർ കൃഷ്ണൻ പി നന്ദിയും അറിയിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറിയ ചടങ്ങിൽ 55 കുട്ടികളും 83 രക്ഷിതാക്കളും പങ്കെടുത്തു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇