മാറ്റൊലി 2023എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

പരപ്പനങ്ങാടി – 25/08 / 2023 വെള്ളി രാത്രി 7 മണിക്ക് എ ഡബ്ലു എച്ച് സ്പെഷ്യൽ സ്കൂൾ കൊടക്കാടും സിഗ്നേച്ചർ ഓഫ് എബിലിറ്റി ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി ഓൺലൈനായി “മാറ്റൊലി” 2023 ഓണാഘോഷം സംഘടിപ്പിച്ചു. സിഗ്നേച്ചർ കുടുബത്തോടൊപ്പം ഓ ണാഘോഷം “മാറ്റൊലി” 2023 ഓൺലൈൻ പരിപാടി സിഗ്‌നേച്ചർ ഓഫ് എബിലിറ്റി ചാരിറ്റബിൾ ട്രസ്റ്റിന്റെ സെക്രട്ടറി അക്ഷയ് അദ്ധ്യക്ഷം വഹിച്ചു. പ്രശസ്ത എഴുത്തുകാരൻ ശ്രീ പ്രദീപ് അറവങ്കര മുഖ്യാതിഥിയായിരുന്നു. ഓണാഘോഷത്തിൽപുതുമയുടെ കൂടെ പഴമയുടെ മൂല്യങ്ങൾ നിലനിർത്തുന്നതിന് വേണ്ടി കടന്നു പോയ പഴയ കാലത്തെ പകിട്ടാർന്ന പൂക്കളെയും പാറിപ്പറക്കുന്ന പൂമ്പാറ്റകളെയും ഓർമിപ്പിച്ചു കൊണ്ട് നന്മയുടെ നറുമണമായി നിറവായി നിലാവായി ഓരോ ഓണവും മനസുകളിൽ പ്രതീക്ഷകളുടെ പൂക്കൾ മനസിന്റെ ആഴങ്ങളിലേക്ക് മുഖ്യപ്രഭാഷണത്തിലൂടെ അദ്ദേഹം പകർന്നു തന്നു.പ്രസ്തുത പരിപാടിയുടെ സ്വാഗതം എഡബ്ല്യുഎച്ച് സ്പെഷ്യൽ സ്കൂൾ കൊടക്കാട് എഡ്യൂക്കേഷണൽ കോഡിനേറ്റർ ശ്രീമതി സത്യഭാമടീച്ചർ നിർവഹിച്ചു. പരിപാടിയുടെ ഉദ്ഘാടനം എഡബ്ല്യൂ എച്ച് സ്പെഷ്യൽ സ്ക്കൂൾ കൊടക്കാട് ഹെഡ്മിസ്ട്രസ് ശ്രീമതി റുബീന ടീച്ചർനിർവഹിച്ചു.കാലവും ദൂരവും ജീവിത സാഹചര്യങ്ങളും മാറി കൊണ്ടിരിക്കും…. അതിൽമാറ്റമില്ലാതെ തുടരേണ്ടത് തിരിച്ചു കിട്ടാത്ത നല്ല നല്ല ഓർമ്മകളും തിരിച്ചറിയാൻ കഴിയാതെ പോയ സ്നേഹബന്ധങ്ങളുമാണെന്ന് ടീച്ചർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എഡബ്ല്യുഎച്ച് കൊടക്കാട് അധ്യാപികമാരായഷാജിറ ടീച്ചറും രാഗിണി ടീച്ചറും പരിപാടിക്ക് ആശം സകൾ അറിയിച്ചു. പരി പാടി രാത്രി 9 മണിക്ക് ഉപസംഹരിച്ചു.പ്രേമ ടീച്ചർ നന്ദി അറിയിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇