താനൂർഒഴൂർ പഞ്ചായത്ത് ഭരണസമിതി നടത്തിയ താൽകാലിക നിയമനങ്ങൾ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് അംഗങ്ങൾ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിര ഭരണസമിതിയോഗം ചേർന്നു

. ഒഴൂർ പഞ്ചായത്ത് ബിജെപി അംഗത്തിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യത കല്പിച്ചിരുന്നു. ഇത് വക വയ്ക്കാതെ ഈ കാലയളവിൽ അനധികൃതമായി പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിൽ പങ്കെടുക്കുകയും, യുഡിഎഫ് നടത്തിയ താത്കാലിക നിയമനങ്ങൾ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളിൽ ഇടപെടുകയും ചെയ്തിരുന്നു. ഡ്രൈവറായി യൂത്ത് ലീഗ് പ്രവർത്തകനെയും, അസി.എഞ്ചിനീയറുടെ ഓഫീസിൽ ക്ലർക്കായി ലീഗ് നേതാവിന്റെ മകൾക്കും നിയമനം നൽകിയിരുന്നു. ഈ നിയമനങ്ങൾ റദ്ദ് ചെയ്യണമെന്നാണ് എൽഡിഎഫ് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ ആവശ്യപ്പെട്ടത്. എട്ട് എൽഡിഎഫ് അംഗങ്ങൾക്ക് പിന്തുണ നൽകി പഞ്ചായത്ത് വൈസ്പ്രസിഡന്റ് കൂടി നിയമനം റദ്ദ് ചെയ്യണമെന്ന് ആവശ്യത്തിൽ ഒപ്പു വച്ചു. ഇതോടെ എൽഡിഎഫ് ഉന്നയിച്ച ആവശ്യത്തിന് ഭൂരിപക്ഷം ലഭിച്ചു.

Comments are closed.