നവീകരിച്ച ഓഫീസ്റൂമും സ്റ്റാഫ് റൂമും സ്കൂളിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്കൂളില്‍ നവീകരിച്ച ഒാഫീസ് റൂമും സ്റ്റാഫ് റൂമും ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. മികവുറ്റ നിലയില്‍ പ്രവര്‍ത്തിക്കുന്ന വി.ജെ.പള്ളി.എ.എം.യു.പി സ്കൂള്‍ നാടിന്റെ അഭിമാനമാണെന്നും സൗകര്യങ്ങളുടെയും പഠനനിലവാരത്തിന്റെയും പൊതുസാഹചര്യത്തിന്റെയും കാര്യങ്ങളിലെല്ലാം വിദ്യാലയം പുലര്‍ത്തുന്ന ഒൗന്നിത്യം മറ്റു സ്ഥാപനങ്ങള്‍ക്ക് പ്രചോദനകരമാണെന്നും അദ്ധേഹം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി കെ.ഉമ്മര്‍ ഫൈസി മുക്കം അധ്യക്ഷനായി. അബ്ദു സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ.എന്‍.എം അബ്ദുല്‍ ഖാദര്‍, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എം.എം കുഞ്ഞാപ്പു മുസ്ലിയാര്‍, പി.കെ മുഹമ്മദ് ഹാജി, സക്കീന മലയില്‍, ജാസ്മിന്‍ മുനീര്‍, ജാഫര്‍ വെളിമുക്ക്, സി.ടി അയ്യപ്പന്‍, ഉമ്മു സല്‍മാ നിയാസ്, എം.കെ ഫൈസല്‍, അബൂതാഹിര്‍ കൂഫ, എം.എ ഖാദര്‍, സി.പി മുസ്തഫ, സി.കുഞ്ഞിബാവ മാസ്റ്റര്‍, എ.വി സുരേഷ്, എം.പി മഹ്റൂഫ് ഖാന്‍ എന്നിവര്‍ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇