പ്രധാനമന്ത്രിയുടെ പിറന്നാളിന് വഴിപാടും കൂട്ട പ്രാർത്ഥനയും നടത്തി

.തിരൂർ -ആരാധ്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ 73-ആം ജന്മദിനത്തോടനുബന്ധിച്ച് ബിജെപി ജില്ലാ അധ്യക്ഷൻ ശ്രീ രവി തേലത്തിന്റെ നേതൃത്വത്തിൽ തിരുന്നാവായ നാവമുകുന്ദാ ക്ഷേത്രത്തിൽ വഴിപാടുകളും, കൂട്ടപ്രാർത്ഥനയും നടത്തി.ബിജെപി ന്യൂനപക്ഷ മോർച്ച ജില്ലാ അധ്യക്ഷൻ ശ്രീ കള്ളിയത്ത് സത്താർ ഹാജി,തിരുന്നാവായ മണ്ഡലം പ്രസിഡന്റ് അനീഷ് കുറ്റിയിൽ, ജില്ലാ കമ്മിറ്റി അംഗം രാജൻ കർമ്മി, എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് എ പി ചന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ് രഘുപാൽ എന്നിവർ പങ്കെടുത്തു.

Comments are closed.