ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനംആചരിച്ചു

*** *തിരൂരങ്ങാടി* :തിരൂരങ്ങാടി പി.എസ്. എം. ഒ കോളേജിലെ ജീവനി മെന്റൽ വെൽ ബീയിങ് പ്രോഗ്രാമിന്റെ സംയുക്തഭിമുഖ്യത്തിൽ ഒക്ടോബർ പത്തിന് നടത്തേണ്ടിയിരുന്ന ലോക മാനസികാരോഗ്യ ദിനം പരിപാടി നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ :കെ. അസീസ് ഉദ്ഘാടനം നിർവഹിച്ചു. കോളേജിലെ ചരിത്ര വിഭാഗം മേധാവി എം. സലീന (കൗൺസിലിങ് സെൽ കോർഡിനേറ്റർ ) സ്വാഗതം അർപ്പിച്ച് സംസാരിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

. ലോക മാനസികാരോഗ്യവുമായി ബന്ധപ്പെട്ട അവബോധ ചർച്ചകൾ നടത്താനായി ജില്ലാ കുട്ടികളുടെ സംരക്ഷണ വകുപ്പിലെ റഹ്മത്തുനീസ എന്നിവർ നേതൃത്വം നൽകി. ഇതുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാർത്ഥികളായ ആയിഷ റിദുവ, അനഘ, ശിഖ, അഫ്ന, ദിപിൻ, നജ എന്നിവർ ഈ വിഷയതിനെ ആസ്പദമാക്കി നാടകം അവതരിപ്പിച്ചു. കോളേജിലെ വിദ്യാർത്ഥികളായ അക്ഷയ്, സൽമാൻ, ബിനീഷ എന്നിവർ നന്ദി പറഞ്ഞു. മാനസികാരോഗ്യത്തെ കൂടുതൽ ആശയത്തിലേക്ക് കൊണ്ടുപോകാനായി കേരള സർക്കാരിന്റെ ജീവനി സൈക്കോളജിസ്റ് സുഹാന സഫ മനഃശാസ്ത്ര പരമായ പ്രവർത്തനങ്ങൾ നടത്തി.