സി.എം.പി നേതാവ് എൻ.വി മോഹൻദാസ് നിര്യാതനായി

സി.എം.പി നേതാവ് എൻ.വി മോഹൻദാസ് 66 നിര്യാതനായി നിലവിൽ തിരൂരങ്ങാടി താലൂക്ക് ഓട്ടോ & ടാക്സി ഡ്രൈവേഴ്സ് സഹകരണ സംഘം പ്രസിണ്ടും സി.എം.പി മുൻ സംസ്ഥാന കൗൺസിൽ അംഗവും, തിരൂരങ്ങാടി മുനിസിപ്പൽ സെക്രട്ടറിയും ഭരണ സമിതി അംഗം ചുമട്ടുതൊഴിലാളി യൂണിയൻ എച്ച്.എം.എസ് ചെമ്മാട് യൂണിറ്റ് പ്രസിഡണ്ട്,ചെമ്മാട് ടൗൺ പൗരസമിതി അംഗം എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ അംബിക റിട്ടേർഡ് പ്രധാന അദ്ധ്യാപിക മക്കൾ അനുപമ, ഡോ.അഞ്ജന മരുമക്കൾ ശ്രീജിത്ത് മർച്ചൻ നേവി കൊച്ചി, ഗിരിധർ സംസ്കാരം വീട്ട് വളപ്പിൽ നടന്നു. മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്, എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ വിജയ കൃഷ്ണൻ, സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല, തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി, തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിൽ പെട്ട നിരവധി പേർ ചെമ്മാട്ടെ വസതിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.

Comments are closed.