വാളക്കുളം സ്കൂൾ എൻഎസ്എസ് സ്നേഹ ഭവനം സമർപ്പിച്ചു

പൂക്കിപ്പറമ്പ്: കെ എച്ച് എം ഹയർ സെക്കൻഡറി വാളക്കുളം എൻഎസ്എസ് യൂണിറ്റ് നിർമ്മിച്ച സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറ്റം കെ.പി.എ മജീദ് എംഎൽഎ നിർവഹിച്ചു. കേവലം രണ്ടര മാസം കൊണ്ടാണ് വീട് നിർമ്മാണം പൂർത്തിയായി താക്കോൽ കൈമാറിയത്. കൂടുതൽ ധനസമാഹരണം നടത്തിയ വിദ്യാർത്ഥികളെയും നിർമ്മാണത്തിന് നേതൃത്വം നൽകിയ വ്യക്തികളെയും ആദരിച്ചു. ചടങ്ങിൽ തെന്നല പഞ്ചായത്ത് പ്രസിഡണ്ട് സെലീന കരിമ്പിൽ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് ജില്ലാ കൺവീനർ സക്കറിയ പുഴിക്കൽ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഫ്സൽ പി പി ,വാർഡ് മെമ്പർമാരായ നസീമ സി പി,സുലൈഖ, അബ്ദുറഹ്മാൻ ജിഫ്രി തങ്ങൾ , യാസിർ പൂവിൽ,മാനേജർ അബ്ദുറസാഖ് ഹെഡ്മാസ്റ്റർ അബ്ദുല്ലത്തീഫ് കെടി, എംപി കുഞ്ഞി മൊയ്തീൻ, മച്ചിങ്ങൽ അബ്ദുറഹ്മാൻ, ഷെരീഫ് വടക്കയിൽ, സജിത്ത് കെ മേനോൻ, റോഷൻ പി ജയിംസ്, സലീമ ബേഗം, അബ്ദുറസാഖ് എ , നബീൽ കെ വി എ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ സൈതലവി അരിമ്പ്ര സ്വാഗതവും പ്രോഗ്രാം ഓഫീസർ ആസിം ടി പിഎം നന്ദിയും പറഞ്ഞു

Comments are closed.