ദേവധാറിൽ എൻ.എസ്.എസ് സൈനികരെ ആദരിച്ചു

. താനൂർ: :’മേരി മിട്ടി മേരാ ദേശ്’ ക്യാമ്പയിനിന്റെ ഭാഗമായി ദേവധാർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് മുൻ സൈനികരെ ആദരിച്ചു.ദേവധാർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യുണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ആദരിക്കൽ ചടങ്ങ് നടന്നത്.30 വർഷത്തിലെറെ കാലം സൈനിക സേവനം അനുഷ്ഠിച്ച ധീര യോദ്ധ്യാക്കളായമേജർ സുബേദാർ വി.പ്രഭാകരനും സബ് മേജർ ശശിധരനുമാണ് ആദരവ് ഏറ്റുവാങ്ങിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ്താനാളൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ.വി. ലൈജു ഉദ്ഘാടനം ചെയ്തു.പി.ടി.എ, പ്രസിഡണ്ട്ബാലകൃഷ്ണൻ ചുള്ളിയത്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.പി. അബ്ദുറഹിമാൻ മുജീബ് താനാളൂർ,സി.പി.ഇബ്രാഹിം, പി.എസ്. സഹദേവൻ, ഉബൈദുള്ള താനാളൂർ,എം.ഹംസ എന്നിവർ സംസാരിച്ചു.പരിപാടിയുടെ ഭാഗമായി എൻ.എസ്.എസ് വളന്റീർമാർ വീടുകളിൽ നിന്ന് കൊണ്ടുവന്ന മണ്ണ് അമൃത് കലശിൽ ശേഖരിച്ചു. തുടർന്ന് പഞ്ച്പ്രാൺ പ്രതിജ്ഞ ചെയ്തു. എൻ എസ് എസ് ലീഡർമാരായ ശിവരഞ്ജിനി, ഷിബിൻ, ഷാദിൻ, റഷ അലി എന്നിവർ നേതൃത്വം നൽകി മേരി മിട്ടി മേരാ ദേശ ക്യാമ്പയിന്റെ ഭാഗമായി ദേവധാർ ഗവ: ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യുനിറ്റിന്റെ ആഭിമുഖ്യത്തിൽ സൈനികരെ ആദരിക്കുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇