എൻ എസ് എസ് ക്യാമ്പ് സമാപിച്ചു

.താനൂർ ദേവധാർ ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് വോളന്റിയർമാരുടെ സപ്തദിന സഹവാസ ക്യാമ്പ് ഒഴൂർ ജി എൽ പി സ്കൂളിൽ സമാപിച്ചു.നിറമരുതൂർ ഡിവിഷൻ ജില്ലാ പഞ്ചായത്തംഗം വി കെ എം ഷാഫി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒഴൂർ ഗ്രാമ പഞ്ചായത്തംഗം എ സവിത അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഒഴൂർ ജി എൽ പി സ്കൂൾ പി ടി എ പ്രസിഡന്റ് ടി കെ രതീഷ് , ഹെഡ്മിസ്ട്രസ് ടി കെ അനിത, ബാലകൃഷ്ണൻ ചുള്ളിയത്ത് എന്നിവർ സംസാരിച്ചു. വോളന്റിയർ ലീഡർമാരായ ടി കെ ഷാ ദിൻ , റഷ അലി എന്നിവർ ക്യാമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു.മികച്ച വോളന്റിയർമാരായി വി പി മുഹമ്മദ് നെജാദ് , എം പി അഫാന അഷ്റഫ് എന്നിവർ തെരഞ്ഞെടുക്കപെട്ടു.പ്രിൻസിപ്പൽ വി പി അബ്ദുറഹിമാൻ സ്വാഗതവും പ്രോഗ്രാം ഓഫീസർ എം ഹംസ നന്ദിയും പറഞ്ഞു. പൊതുയിടങ്ങൾ മാലിന്യ മുക്ത പൂന്തോട്ടമാക്കി മാറ്റുന്ന സ്നേഹാരാമം പദ്ധതിയുടെ സമർപ്പണം ഒഴൂർ കവലയിൽ പ്രിൻസിപ്പൽ വി പി അബ്ദുറഹിമാൻ നിർവഹിച്ചു.

Comments are closed.