പടക്കവുമായി തീവണ്ടിയാത്ര വേണ്ട; പണികിട്ടും മൂന്നുവർഷം വരെ തടവും 1,000 രൂപ പിഴയും**—-
*വിഷുവിനും പെരുന്നാളിനും ആഘോഷിക്കാനുള്ള പടക്കവുമായി തീവണ്ടിയിൽ കയറേണ്ട. ജയിലും പിഴയുമാണ് ശിക്ഷ.എലത്തൂരിൽ തീവണ്ടി തീവെപ്പിന്റെ പശ്ചാത്തലത്തിൽ ആർ.പി.എഫ്. തീവണ്ടിയിൽ പരിശോധന ശക്തമാക്കി.പടക്കം, പെട്രോൾ, ഡീസൽ, പെയിന്റ് എന്നിവയുമായി തീവണ്ടിയിൽ യാത്രചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ആർ.പി.എഫ്. രംഗത്തുണ്ട്.ഇവയുമായി യാത്രചെയ്താൽ മൂന്നു വർഷംവരെ തടവും 1,000 രൂപ പിഴയുമടയ്ക്കണം.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
ഇന്ത്യൻ റെയിൽവേ ആക്ട് 164 പ്രകാരമാണ് നടപടിയുണ്ടാകുക. ഇത് ജാമ്യമില്ലാത്ത വകുപ്പാണ്.ഇവയുമായി സഞ്ചരിക്കുമ്പോൾ തീവണ്ടിയിൽവെച്ച് പെട്ടിത്തെറിയോ യാത്രക്കാരുടെ ജീവൻ നഷ്ടമാകുകയോ ചെയ്താൽ ഏഴു വർഷംവരെ തടവുശിക്ഷ ലഭിക്കും. ഈ കേസ് റെയിൽവേ പോലീസാണ് രജിസ്റ്റർചെയ്യുക. ആഘോഷകാലം വന്നാൽ ശിവകാശിയിൽനിന്ന് തീവണ്ടിമാർഗം പടക്കങ്ങൾ ഒളിച്ചുകടത്താറുണ്ട്. ഇത് തടയാനാണ് പരിശോധന ശക്തമാക്കിയത്
