പെർമിറ്റില്ലാതെ നിരത്തിലോടിയ ദീർഘദൂര ബസ് മോട്ടോർ വാഹന വകുപ്പിന്റെ പിടിയിൽ.
തിരൂരങ്ങാടി: പെർമിറ്റില്ലാതെ നിരത്തിലോടിയ ദീർഘദൂര ബസ് മോട്ടോർ വാഹന വകുപ്പിന്റെ പിടിയിൽ. തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന ദീർഘദൂര ബസ്സായ പാരഡൈസ് എന്ന ബസ്സാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്. എൻഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥർക്ക് കിട്ടിയ പരാതിയെ തുടർന്ന് ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒ ഒ പ്രമോദ് കുമാറിന്റെ നിർദ്ദേശപ്രകാരം എം വി ഐ കെ എം അസൈനാർ എ എം വി എ മാരായ പി ബോണി, വി വിജീഷ് എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 9. 30ന് കക്കാട് വെച്ച് നടത്തിയ പരിശോധനയിലാണ് ബസ് പിടികൂടിയത്. പെർമിറ്റ് ഇല്ലാതെ യാത്രക്കാരെ കയറ്റി സർവീസ് നടത്തിയതിന് ബസ്സിനെതിരെ കേസെടുത്തു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
ഫോട്ടോ: എൻഫോഴ്സ്മെന്റ് എം വി ഐ കെ എം അസൈനാറിന്റെ നേതൃത്വത്തിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥർ പെർമിറ്റില്ലാതെ നിരത്തിലോടിയ ദീർഘദൂര ബസ് കക്കാട് വെച്ച് പരിശോധിക്കുന്നു.