KPCC യെ വെല്ലുവിളിച്ച് ആർക്കും മുന്നോട്ടു പോകാൻ കഴിയില്ല ആലിപ്പറ്റ ജമീല

തിരൂർ KPCC തീരുമാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പ്രാദേശിക നേതാക്കൾ മുന്നോട്ടു പോയാൽ കയ്യും കെട്ടി നോക്കി നിൽക്കാനാവില്ല എന്നും അച്ചടക്കം ചെറിയ നേതാവിനും വലിയ നേതാവിനും ഒരുപോലെ ബാധകമാണെന്നും, KPCC പ്രഖ്യാപിച്ച മണ്ഡലം പ്രസിഡന്മാരെ അംഗീകരിക്കാത്തവർക്ക് ഈ പാർട്ടിയിൽ അവകാശമില്ലെന്നും കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല പറഞ്ഞു. തിരൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായി ചെമ്പഞ്ചേരി വിജയൻ ചാർജ് ഏറ്റെടുക്കുന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മണ്ഡലം വൈസ് പ്രസിഡണ്ട് E.K സൈനുദ്ദീൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. KPCC സെക്രട്ടറി K.P അബ്ദുൽ മജീദ് DCC ഭാരവാഹികളായ അഡ്വ.നസറുള്ള,P.K ഹൈദ്രോസ്,യാസർ പൊട്ടച്ചോല, ആമിന മോൾ .അഡ്വ. സബീന, മണമൽ ബാബു, മെഹർഷ, അബ്ദുള്ളക്കുട്ടി അമ്മേങ്ങര, സതീശൻ മാവും കുന്ന് .ജംഷീർ പാറയിൽ,അഷറഫ് ആളത്തിൽ, റിഷാദ്, എം. ടി റിയാസ്,രതീഷ് കൃഷ്ണ, ഫസലു വാരണാക്കര, ബാവ മാസ്റ്റർ പിടി മുഹമ്മദാലി ,എന്നിവർ പ്രസംഗിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇