: നിറമരുതൂർ ജിഎംയുപി സ്കൂൾ വർണക്കൂടാരം മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു

താനൂർനിറമരുതൂർ ഗവ.യുപി സ്കൂളിൽ സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതി പ്രകാരം നിർമ്മിച്ച പ്രീപ്രൈമറി പ്രവർത്തന ഇടം വർണക്കൂടാരം പ്രവർത്തനമാരംഭിച്ചു. മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വാർഡംഗം ശാന്തമ്മ അധ്യക്ഷയായി. എസ്എസ്കെ ജില്ലാ കോ- ഓർഡിനേറ്റർ മനോജ് കുമാർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം നാസർ പോളാട്ട്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി പി സൈതലവി, എഇഒ ശ്രീജ രാജീവ്, ബിപിസി കെ കുഞ്ഞികൃഷ്ണൻ, പ്രിൻസിപ്പാൾ ജയലക്ഷ്മി, ഹെഡ്മാസ്റ്റർ വിനോദൻ മൂഴിക്കൽ, കെ ടി ശശി, കെ അജയൻ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ടി വി ലത സ്വാഗതവും, കെ സി സജിത്ത് നന്ദിയും പറഞ്ഞു.

Comments are closed.