നിറമരുതൂർ സ്കൂളിലെ ഹൈടെക് ഓഫീസും സ്റ്റാഫ് റൂമും ഉദ്ഘാടനം ചെയ്തു.

നിറമരുതൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 15 ലക്ഷം രൂപ വകയിരുത്തി നിർമ്മിച്ച നിറമരുതൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം ഓഫീസും സ്റ്റാഫ് റൂമും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു.കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത് നിറമരുതൂർ ഡിവിഷൻ മെമ്പർ കൂടിയായ വി.കെ എം. ഷാഫിയെ ചടങ്ങിൽ വച്ച് പി.ടി.എ, സ്റ്റാഫ് കൗൺസിൽ ആദരിച്ചു.നിറമരുതൂർ സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് റൂമും ഓഫീസും നേരത്തെ നവീകരിച്ചിരുന്നു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി അധ്യക്ഷത വഹിച്ചു.താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സൽമത്ത്, നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി, വൈസ് പ്രസിഡണ്ട് സജിമോൾ കാവീട്ടിൽ, ജനപ്രതിനിധികളായ വി.ഇ.എം. ഇഖ്ബാൽ, പി.പി സൈതലവി, നാസർ പോളാട്ട്, ശാന്തമ്മ ടീച്ചർ, ആബിദ പുളിക്കൽ, സഹദുള്ള, മനീഷ്, പി.ടി.എ പ്രസിഡണ്ട് കെ.ടി. ശശി, എസ്.എം.സി ചെയർമാൻ മുസ്തഫ പൊക്കളത്ത്, പി.പി അബ്ദുൽ റാഫി, കെ.വി സുരേഷ് ബാബു, ഹെഡ്മാസ്റ്റർ വിനോദൻ മൂഴിക്കൽ, പ്രിൻസിപ്പൽ പി.ബി. ഷിജു, സ്റ്റാഫ് സെക്രട്ടറി ഡോ. ഷാജിത പി.പി, ദാസൻ കുന്നുമ്മൽ, ശരീഫ് ഹാജി, കെ. എം. നൗഫൽ, റസാഖ് എന്നിവർ പ്രസംഗിച്ചുപെൺകുട്ടികൾക്ക് മാത്രമായി ആധുനിക രീതിയിലുള്ള വാഷ്റൂം കോംപ്ലക്സും നിറമരുതൂർ സ്കൂളിന്റെ ചുറ്റുമതിലും അടുത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഫോട്ടോ: നിറമരുതൂർ ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ നവീകരിച്ച ഹൈടെക് ഓഫീസ്, സ്റ്റാഫ് റൂം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ ഉദ്ഘാടനം ചെയ്യുന്നു

Comments are closed.