അഞ്ചാം വർഷവും റമദാൻ നോമ്പിന്റെ മാധുര്യം നുകർന്ന് നിമിഷ ടീച്ചർ.

നിലമ്പൂർ : റമദാൻ വ്രതം അഞ്ചാം തവണയും ജീവിതത്തിൻ്റെ ഭാഗമാക്കി മാറ്റിയിരിക്കുകയാണ് നിലമ്പൂർ സ്വദേശിനി നിമിഷ ടീച്ചർ. അഞ്ച് വർഷമായി മുടങ്ങാതെ നോമ്പെടുത്ത് വരികയാണ്. പുറമണ്ണൂർ മജ്ലിസ് ടീച്ചർ ട്രൈയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ടി.ടി.സി പഠനം പൂർത്തിയാക്കിയ ടീച്ചർ നിലമ്പൂർ എയ്ഡഡ് സ്കൂളിലെ പ്രൈമറി വിഭാഗം അധ്യാപികയാണ്. തൻ്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും നോമ്പെടുക്കുന്നത് കണ്ടാണ് കൗതുകത്തിന് റമദാൻ നോമ്പെടുക്കാൻ തുടങ്ങിയത്. എന്നാൽ നോമ്പെടുക്കുന്നത് ആരോഗ്യത്തിനും, മറ്റുള്ളവരുടെ വിശപ്പറിയാനും കഴിയുന്ന ഒന്നാണെന്ന് മനസ്സിലാക്കിയ ടീച്ചർ പിന്നീട് എല്ലാവർഷവും നോമ്പെടുക്കുകയായിരുന്നു. ഭർത്താവും കുട്ടികളും കുടുംബവും നൽകുന്ന പിന്തുണയാണ് ടീച്ചർക്ക് നോമ്പെടുക്കാൻ പ്രേരണയായത്. തൻ്റെ വിശ്വാസപ്രകാരമുള്ള നോമ്പും ടീച്ചർ എടുക്കാറുണ്ട്. തൻ്റെ മിക്ക സുഹൃത്തുക്കളും നോമ്പെടുക്കുന്നത് കണ്ടാണ് ടീച്ചറും നോമ്പെടുക്കാൻ തുടങ്ങിയത്. കൊളത്തൂരിലാണ് തൻ്റെ അച്ഛൻ്റെ വീട്. ഭർത്താവ് പ്രവീണും മക്കളായ അപ്പുവും, അച്ചുവുമൊത്ത് നിലമ്പൂരിലാണ് ഇപ്പോൾ താമസം.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇