fbpx

നിലവിളിയോച്ചകൾ

നിലവിളിയോച്ചകൾ

ഒരു ഉച്ചനേരം,ജോലിയുടെ തിരക്കുകൾ തീർന്നതും ചാരുകസേരയിൽ പത്രം വായിച്ച് ഇരിപ്പായി പലതരം വാർത്തകൾ.. ഒന്നിന് പിറകെ ഒന്നായി വായിച്ചിരുന്നതും എന്റെ പിന്നിൽ ഒരു കാലൊച്ച തിരിഞ്ഞു നോക്കും മുൻപേ അതെന്നെ പിടികൂടി ശ്വാസം മുട്ടിക്കാൻ തുടങ്ങി, കണ്ണുകൾ തള്ളി പുറത്തേക്ക് വന്നു ഒരിറ്റു ശ്വാസത്തിനായി ഞാൻ പിടഞ്ഞു പതിയെ കണ്ണിലേക്ക് ഇരുട്ടുകയറി.. ഒന്ന് പ്രതികരിക്കാൻ പോലും പറ്റാത്ത വിധം ഞാൻ ഇരുട്ടിന്റെ ആഴങ്ങളിലേക്ക് പതിച്ചു.. ഞാൻ മരിച്ചുവോ?? അറിയില്ല മരിക്കാൻ ഒട്ടും പേടിയില്ല പക്ഷേ ഇത് ആരായിരിക്കും എന്നെ ശ്വാസം മുട്ടിച്ചത് എന്തുകൊണ്ട് ആ രൂപം എന്നെ തേടിയെത്തി??
ഇരുട്ടിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി ഞാൻ.. എങ്ങും നിലവിളിയോച്ചകൾ പെട്ടെന്ന് എന്തോ എന്റെ മുഖത്തേക്ക് വന്നു പതിച്ചു ഞെട്ടി കണ്ണുതുറന്നു നോക്കിയപ്പോൾ അമ്മ മുന്നിൽ നിൽക്കുന്നു അപ്പോൾ ഇതൊരു സ്വപ്നമായിരുന്നോ??

നിനക്ക് എന്താടി മോളെ നീ എന്തിനാ ഇരുന്നു ഞെരിപിരി കൊള്ളുന്നത്.. അമ്മ പറഞ്ഞു തീർന്നതും എന്റെ ഷെൽഫിൽ ഇരുന്ന ഒരു പുസ്തകം താഴേക്കു വീണു ഞാൻ ഓടിപ്പോയി ആ പുസ്തകം കയ്യിൽ എടുത്തു. ഒരു യാത്രയിൽ എപ്പോഴോ വാങ്ങിയതാണ് പക്ഷേ പിന്നീട് അതൊന്നു തുറന്നു പോലും നോക്കിയിട്ടില്ല ഞാൻ സെൽഫിലേക്ക് ഒന്ന് കണ്ണോടിച്ചു.വായിച്ചതിനെക്കാളേറെ വായിക്കാത്തവ..കൈയിലിരുന്ന പുസ്തകം ഞാൻ ഒന്നു മറിച്ചുനോക്കി ഒന്നു കാതോർത്താൽ കേൾക്കാം എന്റെ നിലവിളിയോച്ചകൾ എന്ന് എഴുതിയിരിക്കുന്നു..ശരിക്കും എവിടെയൊക്കെയോ ഉള്ള ആരുടെയൊക്കെയോ വീർപ്പുമുട്ടലുകൾ അല്ലേ ഒരു പുസ്തകമായി രൂപം പ്രാപിക്കുന്നത്.അത് വായിക്കാതെ മാറ്റിവച്ചാൽ ഒരു പക്ഷേ അതിലെ കഥാപാത്രങ്ങൾ നമ്മെ തേടിവന്നു എന്നുവരും.

                                                 ✍️പാർവ്വതി ജയകുമാർ