fbpx

നെയ്മറെ ആശ്വസിപ്പിച്ച് ക്രൊയേഷ്യൻ താരത്തിൻറെ മകൻ

ക്രൊയേഷ്യയ്‌ക്കെതിരായ ബ്രസീലിൻറെ തോൽവിയിൽ നെയ്മറെ ആശ്വസിപ്പിക്കാൻ എത്തിയത് ക്രൊയേഷ്യൻ താരത്തിൻറെ മകൻ. മത്സരശേഷം മിഡ്ഫീൽഡിൽ നെയ്മർ നിൽക്കുമ്പോഴാണ് ക്രൊയേഷ്യൻ ആഘോഷത്തിനിടയിൽ നിന്നും ഒരു കൊച്ചുകുട്ടി നെയ്മറെ സമീപിച്ചത്. ക്രൊയേഷ്യൻ വിങ്ങർ ഇവാൻ പെരിസിച്ചിന്റെ മകനായിരുന്നു അത്. നെയ്മറെ ആശ്വസിപ്പിച്ചാണ് കൊച്ചു ഫുട്ബോൾ ആരാധകൻ മടങ്ങിയത്.പെരിസിച്ചിൻറെ മകനെ അഭിനന്ദിക്കുകയാണ് ആരാധകർ. ബ്രസിലീനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോൽപ്പിച്ചാണ് ക്രൊയേഷ്യ കഴിഞ്ഞ ദിവസം ഖത്തർ ലോകകപ്പ് സെമിയിൽ എത്തിയത്. 2018 റഷ്യ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരാണ് ക്രൊയേഷ്യ.അവസാന ലോകപ്പാവും ഖത്തറിലേതെന്ന നേരത്തെ നെയ്മറും സൂചിപ്പിച്ചിരുന്നു. ഗോൾ നേട്ടങ്ങളിൽ പെലെയ്ക്ക് ഒപ്പമെത്തിയെങ്കിലും മത്സരശേഷം വിങ്ങിക്കരയുന്ന നെയ്മറെ ആശ്വസിപ്പിക്കാൻ തിയാഗോ സിൽവയക്കോ ഡാനി ആൽവിനോ സാധിക്കാതെ വന്നത് ആരാധകരേയും വിഷമത്തിലാഴ്ത്തി. ബ്രസീലിന് വേണ്ടി 124 മത്സരങ്ങളിൽ നിന്നായി 77 ഗോളുകളാണ് നെയ്മർ നേടിയത്.