പത്രവായന,പാഠ്യപദ്ധതിയുടെഭാഗമാക്കണം,എൻ.പി.എ.എ

കോഴിക്കോട്:പൊതു വിജ്ഞാനവും പൊതു ബോധവും വളർത്തുന്നതിൽ മുഖ്യഘടകമാണ് പ്രതിദിന പത്രവായനയെന്നതിനാൽ പുതുതലമുറയിൽ ഇവ രണ്ടും വളർത്തുന്നതിനായി പ്രതിദിന പത്ര വായനപാഠ്യപദ്ധതിയുടെ ഭാഗമാക്കി കരിക്കുലംപരിഷ്കരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് കോഴിക്കോട് ചേർന്ന പത്ര ഏജൻ്റ്സ് അസോസിയേഷൻ സംസ്ഥാന പ്രതിനിധിസമ്മേളനം ആവശ്യപ്പെട്ടു.ഹയർ സെക്കണ്ടറി തലത്തിലുളള വിദ്യാർത്ഥികളിൽ പോലും അടിസ്ഥാനപരമായ വിവരം ഇല്ലാതെ പോകുന്നത് പത്രവായന ഇല്ലാത്തത് കാരണമാണ്.സമൂഹ മാധ്യമങ്ങളുടെഅമിതോപയോഗം പുതുതലമുറയുടെ ബൗദ്ധിക നിലവാരത്തെ തകർക്കുകയാണെന്നും പ്രതിനിധി സമ്മേളനം വിലയിരുത്തി.സംസ്ഥാന പ്രസിഡൻ്റ് പി.കെ സത്താർ അധ്യക്ഷത വഹിച്ചു.ആൾ ഇന്ത്യ ന്യൂസ് പേപ്പർ വെണ്ടേഴ്സ് ഫെഡറേഷൻ ദേശീയ പ്രസിഡൻ്റ് സുനിൽ പട്നാക്കർ (മഹാരാഷ്ട്ര) സമ്മേളനം ഉൽഘാടനം ചെയ്തു.ദേശീയ വൈസ് പ്രസിഡൻ്റ് ചന്ദ്രപ്രസാദ് ചൗരസ്യ (യു.പി) മുഖ്യപ്രഭാഷണം നടത്തി. ദേശീയ കമ്മിറ്റി അംഗം സി.പി അബ്ദുൽ വഹാബ്,സംസ്ഥാന നേതാക്കളായ അജീഷ് കൈവേലി, സലീം രണ്ടത്താണി, മൊയ്തീൻ എടച്ചാൽ, രാമചന്ദ്രൻനായർ (കൊല്ലം), ഉണ്ണികൃഷണൻ നായർ (തിരുവനന്തപുരം), ബാബുവർഗ്ഗീസ് (ഏറണാകുളം) റജി

Comments are closed.