പത്ര ഏജൻറ് മാർ മലയാള മനോരമ കോഴിക്കോട് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
കോഴിക്കോട്
പത്ര ഏജൻറ് മാരുടെ സംഘടന വാർത്തകൾ നിരന്തരമായി തിരസ്കരിക്കുകയും ഏജൻറ് ആവശ്യപ്പെടാതെ കോപ്പികൾ കൂട്ടി അയക്കുകയും കൂടുതലുള്ള കോപ്പികൾ കുറക്കാതെ ഏജൻറ് മാരെ ദ്രോഹിക്കുകയും ചെയ്യുന്ന ഏജൻസി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ന്യൂസ് പേപ്പർ ഏജൻസി അസോസിയേഷൻ നേതൃത്വത്തിൽ കോഴിക്കോട് മലയാള മനോരമ ഓഫീസിനു മുമ്പിൽ ധർണ നടത്തി. ധർണ്ണ യൂണിയൻറെ സംസ്ഥാന പ്രസിഡണ്ട് സത്താർ വയനാട് ഉദ്ഘാടനം ചെയ്തു .സിപി അബ്ദുൽ വഹാബ് മുഖ്യ പ്രഭാഷണം നടത്തി, ചേക്കു കരിപ്പൂർ മറ്റു ജില്ലാ പ്രസിഡണ്ടുമാർ എന്നിവർ പ്രസംഗിച്ചു, സലിം രണ്ടത്താണി സമരഗാനം അവതരിപ്പിച്ചു, ധർണ്ണക്ക് ശേഷം മുതലക്കുളം മൈതാനിയിലേക്ക് ആയിരക്കണക്കിന് ഏജൻറ് മാർ പ്രകടനം നടത്തി. നീതി ലഭിക്കുന്നതുവരെ ന്യൂസ് പേപ്പർ ഏജൻസി അസോസിയേഷൻ ജനാധിപത്യ മാർഗത്തിൽ സമരം തുടരുമെന്ന് ഏജൻറ്മാർ പ്രതിജ്ഞയെടുത്തു.