മലബാറിന്റെ സാംസ്കാരിക പൈതൃകം തേടി ന്യൂയോർക്ക് യൂണിവേഴ്സിറ്റി അധ്യാപകരും വിദ്യാർത്ഥികളും പി എസ് എം ഒ കോളേജ് സന്ദർശിച്ചു

തിരൂരങ്ങാടി:മാപ്പിളപ്പാട്ടിന്റെ ഇശലും മാപ്പിള കലകളുടെ പൈതൃകവും തേടി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം അധ്യാപകരും വിദ്യാർഥികളും പി എസ് എം ഒ കോളേജ് സന്ദർശിച്ചു . ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെ ‘വിദേശ പഠന’ പദ്ധതിയുടെ ഭാഗമായിട്ടാണ് സന്ദർശനം .ഏഴു വ്യത്യസ്ത രാജ്യങ്ങളിൽ നിന്നായി പതിനാലോളം വിദ്യാർഥികളും അധ്യാപകരുമാണ് സംഘത്തിനൊപ്പം ഉള്ളത്. മാപ്പിള സംസ്കാരത്തിൻറെ ചരിത്രവും വർത്തമാനവും നേരിട്ട് അറിയുന്നതിനും പഠിക്കുന്നതിനും വേണ്ടിയാണ് എത്തിയിരിക്കുന്നത്. ജനുവരി 11 ന് പരപ്പനങ്ങാടി തീരപ്രദേശo സന്ദർശിച്ചു. തീരപ്രദേശത്തെ കോൽകലിയുടെ ചരിത്രവും കോൽക്കളി കടന്നു വന്ന വഴികളും മജീദ് ഗുരുക്കളും സംഘവും വിദ്യാര്തികൾക് വിശദീകരിച് കൊടുത്തു . പി എസ് എം ഒ കോളേജിൽ വച്ച് നടന്ന സെമിനാർ കോളേജ് മാനേജർ എം. കെ. ബാവ ഉദ്ഘാടനം ചെയ്‌തു . ‘ കേരള കുടിയേറ്റത്തിന്റെ ഭാവി ‘ എന്ന വിഷയത്തിൽഡോ: ഷിബിനു . എസ് ക്ലാസ് എടുത്തു .തുടർന്ന് പി എസ് എം ഒ കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മാപ്പിളപ്പാട്ടും ,കൊൽക്കളിയും നടന്നു. പ്രൊഫ:സാമുവൽ മാർക്ക് ആൻഡേഴ്സൺ, ഡോ .നീലിമ ജയചന്ദ്രൻ (ന്യൂ യോർക്ക് യൂണിവേഴ്സിറ്റി) എന്നിവരാണ് സംഘത്തെ നയിക്കുന്നത്. . പ്രിൻസിപ്പൽ ഡോ: അസീസ് . കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഹമ്മദ് ഹസീബ് .എൻ സ്വാഗതവും നൂഹ നന്ദിയും അറിയിച്ചു.പി .എസ് .എം .ഒ കോളേജ് ചരിത്ര വിഭാഗം മുൻ മേധാവി ഡോ: അബ്ദുൽ റസാഖ്, ചരിത്ര വിഭാഗം അദ്ധ്യാപകരായ , മുഹമ്മദ് ഹസീബ് .എൻ, അബ്ദുൽ റഊഫ് പി,ഡോ .അബ്ദുൽ റഷീദ്, ശരവണൻ ആർ , ഫഹദ് കെ തുടങ്ങിയവർ സംബന്ധിച്ചു .