മലബാറിന്റെ സാംസ്കാരിക പൈതൃകം തേടി ന്യൂയോർക്ക് യൂണിവേഴ്സിറ്റി അധ്യാപകരും വിദ്യാർത്ഥികളും’*

തിരൂരങ്ങാടി *’മാപ്പിളപ്പാട്ടിൻന്റെ ഇശലും മാപ്പിള കലകളുടെ പൈതൃകവും തേടി ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം അധ്യാപകരും വിദ്യാർഥികളും കേരളത്തിലേക്ക്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെ ‘വിദേശ പഠന’ പദ്ധതിയുടെ ഭാഗമായി മലപ്പുറത്ത് എത്തുന്ന സംഘം തിരൂരങ്ങാടി പി എസ് എം ഒ കോളേ ജും പരപ്പനങ്ങാടി തീരപ്രദേശവും സന്ദർശിക്കും. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നായി പതിനേഴോളം വിദ്യാർഥികളും അധ്യാപകരുമാണ് സംഘത്തിനൊപ്പം ഉള്ളത്. മാപ്പിള സംസ്കാരത്തിൻറെ ചരിത്രവും വർത്തമാനവും നേരിട്ട് അറിയുന്നതിനും പഠിക്കുന്നതിനും വേണ്ടിയാണ് എത്തിയിരിക്കുന്നത്. ജനുവരി 11 ന് പരപ്പനങ്ങാടി തീരപ്രദേശo സന്ദർശിച്ചു. തീരപ്രദേശത്തെ കോൽകലിയുടെ ചരിത്രവും കോൽക്കളി കടന്നു വന്ന വഴികളും മജീദ് ഗുരുക്കളും സംഘവും വിദ്യാര്തികൾക് വിശദീകരിച് കൊടുത്തു . 12 ന് തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ വച്ച് നടക്കുന്ന സെമിനാർ കോളേജ് മാനേജർ എം. കെ. ബാവ ഉദ്ഘാടനം ചെയ്യും. ‘ കേരള കുടിയേറ്റത്തിന്റെ ഭാവി ‘ എന്ന വിഷയത്തിൽ ഡോ: ഷിബിനു . എസ് ക്ലാസ് എടുക്കുമെന്നും തുടർന്ന് പി എസ് എം ഒ കോളേജിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന മാപ്പിളപ്പാട്ടും ,നാടൻപാട്ടും ഉണ്ടാകുമെന്നും പി. എസ്. എം.ഒ. കോളേജ് പ്രിൻസിപ്പൽ ഡോ: അസീസ് . കെ. അറിയിച്ചു. പരപ്പനങ്ങാടി തീരപ്രദേശത്ത് മജീദ് ഗുരുക്കലുടെ നേതൃത്വത്തിൽ അവതരിപ്പിക്കുന്ന കോൽക്കളിയും നടന്നു . പരപ്പനങ്ങാടിയിലെ കോൽക്കളി പെരുമയെ കുറിച്ച് രേഖപ്പെടുത്തുന്നതിൻ വേണ്ടിയാണ് വിദേശ സംഘം തീരപ്രദേശം സന്ദർശിക്കുന്നത്. പ്രൊഫ:സാമുവൽ മാർക്ക് ആൻഡേഴ്സൺ, ഡോ .നീലിമ ജയചന്ദ്രൻ (പെൻസിൽവാനിയ യൂണിവേഴ്സിറ്റി) എന്നിവരാണ് സംഘത്തെ നയിക്കുന്നത്. സംഘത്തോടൊപ്പം പി .എസ് .എം .ഒ കോളേജ് ചരിത്ര വിഭാഗം മുൻ മേധാവി ഡോ: അബ്ദുൽ റസാഖ്, ചരിത്ര വിഭാഗം അദ്ധ്യാപകരായ , മുഹമ്മദ് ഹസീബ് .എൻ, അബ്ദുൽ റഊഫ് പി, തുടങ്ങിയവർ ഉണ്ടായിരിക്കും.

Comments are closed.