പുതിയ റെക്കോർഡ്: ദുബായിലെ ജുമൈറ ബേ ഐലൻഡിൽ ഒരു പ്ലോട്ട് വിറ്റുപോയത് 125 മില്യൻ ദിർഹത്തിന്.

⭕ദുബൈ : യുഎഇയുടെ ചരിത്രത്തിൽ ഇതുവരെ വിറ്റഴിഞ്ഞ ഏറ്റവും ചെലവേറിയ ലാൻഡ് പ്ലോട്ടായി ഇനി ദുബായിലെ ജുമൈറ ബേ ഐലൻഡിൽ പ്ലോട്ട് അറിയപ്പെടും. ആഗോള റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസിയായ നൈറ്റ് ഫ്രാങ്ക് വിറ്റ ജുമൈറ ബേ ഐലൻഡിലെ 24,500 ചതുരശ്ര അടി മണൽ പ്ലോട്ടിന് ഒരു ചതുരശ്ര അടിക്ക് 5,100 ദിർഹമായിരുന്നു വിലയിട്ടത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

125 മില്യൻ ദിർഹമായിരുന്നു മൊത്തവില.ദുബായിൽ മുമ്പേ വിറ്റുപോയ 91 മില്യൺ ദിർഹത്തിന്റെ മുൻ റെക്കോർഡ് ആണ് ഇത് തകർത്തത്. സമീപ വർഷങ്ങളിൽ ഭൂമിയുടെ വില മൂന്നിരട്ടിയായി കുതിച്ചുയരുന്നതിനാൽ, ജുമൈറ ബേ ഐലൻഡ് വളരെ ആവശ്യപ്പെടുന്ന ഒരു റിയൽ എസ്റ്റേറ്റ് ഉൽപ്പന്നമായി മാറിയിട്ടുണ്ട് . ഈ വിൽപ്പന ദ്വീപിന്റെ ഒരു സൂപ്പർ-പ്രൈം ഡെസ്റ്റിനേഷൻ എന്ന പദവിയെ കൂടുതൽ ഉറപ്പിക്കുന്നു.