*താനാളൂർ ജാറം അംഗനവാടിക്ക് ജില്ലാ പഞ്ചായത്തിൻറെ പുതിയ കെട്ടിടം

*താനാളൂർ: താനാളൂർ പഞ്ചായത്തിലെ നാലാം വാർഡിലെ ജാറം അംഗനവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ ജില്ലാ പഞ്ചായത്തിൻറെ പദ്ധതി. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. പുതിയ അംഗനവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി നിർവഹിച്ചു. 2024 മാർച്ച് മാസത്തോടെ പദ്ധതി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കും. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ആബിദ ഫൈസൽ, വാർഡ്‌ മെമ്പർ വിശാരത്ത് ജുസൈറ, വി.പി. സുലൈഖ, മച്ചിങ്ങൽ സൈതലവി, അബ്ദുറഹ്മാൻ മാസ്റ്റർ, വി.പി. മജീദ്, വി. ആരിഫ് വി,എ.വി. റസാഖ്, ഉസ്മാൻ അപ്പത്തിൽ, ബാവ ഹാജി, മുക്കാട്ടിൽ ഹൈദർ, എം.പി. സുഹ്‌റ, മൊയ്തീൻ ബാവനു എന്നിവർ പങ്കെടുത്തു.: ജില്ലാ പഞ്ചായത്ത് നിർമിക്കുന്ന താനാളൂർ ജാറം അംഗനവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫി നിർവ്വഹിക്കുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇