പുതിയ കാല വിദ്യകളെ ക്രിയാത്മകമായി നേരിടണം : ഇ.ടി മുഹമ്മദ് ബഷീർ എം.പി.

തിരൂരങ്ങാടി:പുതിയ കാലത്ത് ശാസ്ത്ര ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കണ്ടുപിടുത്തങ്ങളും നൂതന സാങ്കേതിക വിദ്യകളും ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാല യു.ജി ആർട്സ് ഫെസ്റ്റ് ‘റയാലിയ’23’ ൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെക്നോളജിയുടെ അതിപ്രസരണ കാലത്ത്, നമ്മുടെ ചിന്തകളും സമീപനങ്ങളും കലാബോധവും കൂടുതൽ മെച്ചപ്പെട്ടതായിരിക്കണമെന്നും വ്യത്യസ്തമായ കഴിവുകളെ പരിപോഷിപ്പിച്ച് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുമായി വിവിധ വിഷയങ്ങളിൽ അദ്ദേഹം സംവദിക്കുകയും ചെയ്തു.പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി സന്ദേശ പ്രഭാഷണം നടത്തി. പി.ജി ആർട്സ് ഫെസ്റ്റ് ‘പേര്’ ഉദ്ഘാടനം ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി നിർവഹിച്ചു. ശംസുദ്ദീൻ മുബാറക് മുഖ്യാതിഥിയായി. യു. ശാഫി ഹാജി ചെമ്മാട്, സി. യൂസുഫ് ഫൈസി മേൽമുറി, കെ.സി മുഹമ്മദ് ബാഖവി, ഇ.കെ ഹസ്സൻ കുട്ടി ബാഖവി, അബ്ദുശ്ശക്കൂർ ഹുദവി ചെമ്മാട്, റഫീഖലി ഹുദവി, അബ്ബാസ് ഹുദവി കരുവാരക്കുണ്ട്, ജഅഫർ ഹുദവി, ശരീഫ് ഹുദവി, നാസർ ഹുദവി തുടങ്ങിയവർ പ്രസംഗിച്ചു.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇