*സ്നേഹ വീട്ടിലും ആശ്രയ കെയർ ഹോമിലും നെറ്റ്‌വ റെസിഡൻസിന്റെ ഓണസമ്മാനം

* തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷന്റെ (നെറ്റ്‌വ) ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി നൂറു കുടുംബങ്ങൾക്കുള്ള ഓണക്കോടി വിതരണം തിരൂർ കോരങ്ങത്ത് സ്ഥിതി ചെയ്യുന്ന സ്നേഹവീട്ടിലും തൃക്കണ്ടിയൂരിലെ ആശ്രയ കെയർ ഹോമിലും നൽകിക്കൊണ്ട് തുടക്കം കുറിച്ചു. സ്നേവീട്ടിൽ നെറ്റ്‌വ പ്രസിഡന്റ് എംപി സുരേഷ് ബാബു ഡോ ഖമറുന്നിസ്സ അൻവറിന്നും ആശ്രയ കെയർ ഹോമിൽ നെറ്റ്‌വ വനിതാ വിംഗ് പ്രസിഡന്റ് സതീദേവി കുളങ്ങര കെയർ ടേക്കർ ജിഷക്കും നൽകി. ചടങ്ങിൽ സെക്രട്ടറി കെപി നസീബ് മാസ്റ്റർ , കെകെ അബ്ദുൽ റസാക്ക് ഹാജി, ഡോ അൻവർ , ഇവി കുത്തുബുദ്ധീൻ , ഹാജറ വെങ്ങാട്ട്, ഹസീന സലാം, എ മാധവൻ മാസ്റ്റർ, സീനത്ത് റസാക്ക് , വി ഷമീർ ബാബു, കെ മുഹമ്മദ് ഹസ്സൻ മാസ്റ്റർ , എം മമ്മി കുട്ടി, എൻഎം സാബിറ ടീച്ചർ, കെ കരുണ കുമാർ എന്നിവർ പങ്കെടുത്തു. *അടുത്ത ശനിയാഴ്ച 26.8.23 ജിഎൽപി സ്കൂൾ തൃക്കണ്ടിയൂരിൽ വച്ച് നടക്കുന്ന നെറ്റ്‌വ ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനം തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല വൈസ് ചാൻസിലർ ഡോക്ടർ എൽ സുഷമ ഉദ്ഘാടനം ചെയ്യുന്നതും , തിരൂർ ഡിവൈഎസ്പി കെഎം ബിജു തിരൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് എസ്ഐ കെഎം സുനിൽകുമാർ യുവ ജീവകാരുണ്യ പ്രവർത്തകൻ ഫൈസൽ ബാബു പുല്ലൂർ മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും*

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇