കാരുണ്യ പ്രവർത്തനത്തോടെ നെറ്റ്‌വ ഓണം ആഘോഷിച്ചു

* തിരൂർ: നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) ഈവർഷത്തെ ഓണാഘോഷം വൈവിധ്യമായ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങ് തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല വൈസ് ചാൻസിലർ ഡോക്ടർ എൽ സുഷമ ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതിയായി തിരൂർ ഡി.വൈ.എസ്.പി കെ.എം ബിജു പങ്കെടുത്തു. നെറ്റ്‌വ പ്രസിഡന്റ് എം.പി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി കെ.കെ അബ്ദുൽ റസാക്ക് ഹാജി, സെക്രട്ടറി കെ.പി നസീബ് മാസ്റ്റർ, വനിതാ വിംഗ് പ്രസിഡന്റ് സതിദേവി കുളങ്ങര, കെ.കെ അബ്ദുൽ റഷീദ്, നഗരസഭ കൗൺസിലർ അഡ്വ: ജീനഭാസ്കർ , സാമൂഹിക കാരുണ്യ പ്രവർത്തകൻ ഫൈസൽ ബാബു പുല്ലൂർ മെജസ്റ്റിക് അഹമ്മദ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.ഓണഘോഷത്തോടു നുബന്ധിച്ച്നിർധരരായ 130 കുടുംബങ്ങൾക്ക് ഓണക്കോടിയും ചികിത്സ സഹായം ആവശ്യമായ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും കൈമാറി.കൂടാതെ ഈ വർഷത്തെ എൽ.എസ്.എസ് യു.എസ് .എസ് സ്കോളർഷിപ്പ് വിജയികളെ അനുമോദിച്ചു.കുട്ടികൾക്കും മുതിർന്നവർക്കുമായി വൈവിധ്യ തരത്തിലുള്ള ഓണ കളികളും സംഘടിപ്പിച്ചു. നെറ്റ് വ എക്സിക്യൂട്ടീവ് അംഗങ്ങളായ സിന്ധു മംഗലശ്ശേരി, ഹാജിറ വെങ്ങാട്ട്, ഹസീന സലാം, സീനത്ത് റസാക്ക്, ഇ.വി കുത്തുബുദ്ധീൻ , വി ഷമീർ ബാബു, വി.പി ശശികുമാർ , വി.പി ഗോപാലൻ, എം മമ്മി കുട്ടി, പാറയിൽ മാനുപ്പ, പാറയിൽ ബാവ, എ മാധവൻ മാസ്റ്റർ , കെ കരുണകുമാർ , മനോജ് കൈലിശ്ശേരി എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട് ബാപ്പു വടക്കയിൽ

+91 93491 88855