ലോക മലേറിയ ദിനത്തിന് വേറിട്ട പരിപാടിയുമായി തിരുരങ്ങാടി ഐ.എം.എയും, നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രവും

ഏപ്രിൽ 25 ലോക മലേറിയ ദിനത്തോടനുബന്ധിച്ച് തിരൂരങ്ങാടി ഐഎംഎയും, നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രവും സംയുക്തമായി ചെമ്മാടുള്ള പത്തൂർ നഴ്സിംഗ് ഹോം മിൽ വെച്ച് നടത്തിയ സെമിനാറും, മലമ്പനി പരിശോധനാ ക്യാമ്പും ഐ.എം.എ യുടെ പ്രസിഡണ്ട് ഡോ.എം.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ തിരൂരങ്ങാടി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി.ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിൽ മുഖ്യാതിഥിയായിരുന്നു. ഐ.എം.എ യുടെ സീനിയർ ലീഡർ ഡോ.ടി.എം.അബൂബക്കർ, ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിലുള്ള മിസ്റ്റ് ടീം മെഡിക്കൽ ഓഫീസർ ഡോ.അക്ഷയ് കൃഷ്ണ, നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഐ.എം. എ യുടെ ജോ:സെക്രട്ടറി ഡോ.ശ്രീജേഷ് ലാൽ സ്വാഗതവും, സെക്രട്ടറി ഡോ.ഹസ്ന.പി.പി. നന്ദിയും പറഞ്ഞു.തുടർന്ന് ഇരുന്നൂറോളം അതിഥി തൊഴിലാളികൾക്കായി മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസിലെ മിസ്റ്റ് ടീമിൻറെ നേതൃത്വത്തിൽ വിദഗ്ധമായ മലമ്പനി പരിശോധനയും, സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ അരുൺ.എം.എസ് ഹിന്ദിയിൽ ബോധവൽക്കരണ ക്ലാസും എടുത്ത് ഹിന്ദിയിലുള്ള മലമ്പനി ബോധവത്കരണ നോട്ടീവ് വിതരണവും നടത്തി.ഐ.എം.എ നേതാക്കൾക്കൊപ്പം ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷീനാ മോൾ മാത്യു, ഹരികൃഷ്ണൻ.പി, സബിത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.വി.പ്രദീപ്കുമാർ, പ്രശാന്ത്, അജിത, കിഷോർ, ജോയ്, അശ്വതി, സുബിത, പ്രദീപ്കുമാർ.പി, അബ്ദുൾറസാഖ്, ദിലീപ് കുമാർ, താഹിറ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇