നീണ്ടകാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ കൃഷ്ണേട്ടൻ പടിയിറങ്ങി.

തന്റെ യുവത്വത്തിന്റെ ഭൂരിഭാഗവും ഊർജവും സമൂഹത്തിനും, ലോകത്തിനും സംഭാവന ചെയ്ത് ഓരോ വർഷവും കഠിനാധ്വാനം ചെയ്തതിന് ശേഷം, മാന്യമായ ഒരു വിരമിക്കലിന് സാക്ഷിയായി ഇന്ന് നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രം. നീണ്ടകാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേഴ്സിംഗ് അസിസ്റ്റൻറ് കൃഷ്ണേട്ടൻ ഇന്ന് പടിയിറങ്ങി. സ്വാതന്ത്ര്യമാണ് വിരമിക്കലിന്റെ മറ്റൊരു പേര്; കൂടുതൽ ഭാരം, പിരിമുറുക്കം ഇല്ല; നിങ്ങൾ സ്വയം പ്രവർത്തിക്കുന്നു. ഈ സ്വാതന്ത്ര്യത്തെ അഭിനന്ദിക്കുകയും നിങ്ങൾ ഒരിക്കലും ചെയ്യാത്ത കാര്യങ്ങൾ നിറവേറ്റുകയും ചെയ്യട്ടെ എന്ന് എല്ലാവരും അദ്ദേഹത്തിന് ആശംസകൾ നേർന്നു.വിരമിക്കൽ ചടങ്ങിൽ സീനിയർ ഡോക്ടർ ആയ ഡോ.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിൽ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന കൃഷ്ണേട്ടന് മെമൻറ്റോയും, മുഴുവൻ ജീവനക്കാരുടെയും സ്നേഹസമ്മാനമായി സ്വർണ്ണ നാണയവും നൽകുകയുണ്ടായി.ഡോ.നിഖില, ഡോ.സൗമ്യ, ഡോ.ഫൗസിയ, ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ്, പബ്ലിക് ഹെൽത്ത് നേഴ്സ് സൂപ്പർവൈസർ എ.നഫീസ, ഹെൽത്ത് ഇൻസ്പെക്ടർ അരുൺ.എം.എസ്, സീനിയർ നേഴ്സിങ് ഓഫീസർ എൻ.ബി.ബോബി, നേഴ്സിംഗ് ഓഫീസർ സുധ, സീനിയർ ക്ലാർക്ക് സിന്ധു.കെ, ലാബ് ടെക്നീഷ്യൻ ലക്ഷ്മി, ഒപ്‌ടോമെട്രിസ്റ്റ് മൻസൂർ, ജെ.പി.എച്ച്.എൻ മിനി.പി, എം.എൽ.എച്ച്.പി.നേഴ്സ് ജ്യോതി, ഫാർമസിസ്റ്റ് ഷീജ.പി.സി, സുരേഷ്, ഷീബ.പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സ്റ്റാഫ് സെക്രട്ടറി ജോയ്.ജെ സ്വാഗതവും, ട്രഷറർ പ്രശാന്ത്.വി നന്ദിയും പറഞ്ഞു. സീനിയർ ക്ലാർക്ക് കെ.സിന്ധുവിന്റെ നേതൃത്വത്തിൽ ഗാനമേളയുമുണ്ടായി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇