നെടുവ സാമൂഹ്യാരോഗ്യകേന്ദ്രത്തിൻറെ നേതൃത്വത്തിൽ ദ്വിദിന പീയർ എഡ്യൂക്കേറ്റർ പരിശീലന പരിപാടി നടത്തി.

നെടുവ സാമൂഹ്യാരോഗ്യകേന്ദ്രത്തിൻറെ നേതൃത്വത്തിൽ നെടുവ ഗവ.ഹൈസ്കൂളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഉള്ള ദ്വിദിന പീയർ എഡ്യൂക്കേറ്റർ പരിശീലന പരിപാടി നടത്തി. പരിപാടിയുടെ ഔപചാരിക ഉദ്‌ഘാടനം പരപ്പനങ്ങാടി നഗരസഭ വൈസ് ചെയർമാൻ ഷഹർബാനിന്റെ അദ്ധ്യക്ഷതയിൽ ചെയർമാൻ എ.ഉസ്മാൻ നിർവഹിച്ചു. ഡോ.വാസുദേവൻ തേക്കുവീട്ടിൽ മുഖ്യാതിഥിയായിരുന്നു. ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് മുഖ്യപ്രഭാക്ഷണം നടത്തി. പി ടി എ പ്രസിഡന്റ് ശശികുമാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റർ സുരേഷ് സ്വാഗതവും, പി ആർ ഒ/ലൈസൺ ഓഫീസർ ധനയൻ.കെ.കെ നന്ദിയും പറഞ്ഞു. പരിശീലന പരിപാടിയുടെ ഭാഗമായി RKSK യുടെ കുട്ടികൾക്കുള്ള സ്പെഷ്യൽ ബാഗ്‌ പരപ്പനങ്ങാടി നഗര സഭ ചെയർമാൻ എ.ഉസ്മാനും, വൈസ് ചെയർമാൻ ഷഹർബാനും ചേർന്ന് വിതരണം ചെയ്‌തു. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ദേശീയ കിഷോർ സ്വാസ്ഥ്യ കാര്യക്രം(RKSK ) അഥവാ ദേശീയ കൗമാര്യ ആരോഗ്യ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 33 കുട്ടികൾക്കുള്ള പരിശീലന പരിപാടിയാണ് നടത്തിയത് .കൗമാര ആരോഗ്യ പരിപാടിയുടെ 6 മുൻഗണന വിഷയങ്ങളായ ലൈംഗിക പ്രജനന ആരോഗ്യം, മാനസികവും വൈകാരികവുമായ ക്ഷേമം, ആരോഗ്യമായ ജീവതശൈലി, അക്രമരഹിത ജീവനം, മെച്ചപ്പെടുത്തിയ പോഷകനയം, ലഹരിഉപയോഗ പ്രതിരോധം മുതലായ വിഷയങ്ങൾ ആണ് പരിപാടിയിൽ ഉൾപ്പെടുത്തിയത്. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അജിത് ബാൽ, അമൃത, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാരായ ശ്രീജ, ജയശ്രീ, ജയന്തി .ഇ, അനുജ, സിവിൽ എക്‌സൈസ് ഓഫീസർ ഷിജിത് തുടങ്ങിയവർ ക്ലാസുകൾ എടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജോയ്.എഫ്, പ്രദീപ് കുമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Comments are closed.