ദേശീയ ഡെങ്കിപ്പനി ദിനാചരണംഃ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്തങ്ങളായ പരിപാടികളോടെ നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രം

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ദേശീയ ഡെങ്കിപ്പനി ദിനാചരണംഃ വിവിധ സ്ഥലങ്ങളിൽ വ്യത്യസ്തങ്ങളായ പരിപാടികളോടെ നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രം.ഡെങ്കിപ്പനി (Dengue Fever) യ്ക്ക് എതിരെ അവബോധനം സൃഷ്ടിക്കാനായി എല്ലാ വർഷവും മെയ് 16നാണ് ദേശീയ ഡെങ്കിപ്പനി ദിനം ആചരിക്കുന്നത്. മഴ കാലമാകുന്നതോടെ വെള്ളം കെട്ടി നിന്ന് കൊതുക് പെരുകിയാണ് ഡെങ്കിപ്പനി വർധിക്കുന്നത്. രാജ്യത്ത് ഇപ്പോഴും ഡെങ്കപ്പനിയെ കുറിച്ച് ആവശ്യത്തിന് ബോധവത്കരണം കിട്ടാത്ത ആളുകളുണ്ട്. രോഗം വരാതിരിക്കാനും അത് പടരാതിരിക്കാനുമുള്ള നടപടികൾ മനുഷ്യർ തന്നെ മുന്നിട്ടിറങ്ങി ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഇതിൻ്റെ ഭാഗമായാണ് എല്ലാ വർഷവും ഡെങ്കിപ്പനി ദിനം ആചരിക്കുന്നത്. മൺസൂൺ കാലത്തും അതിനുശേഷവും നമ്മുടെ നാട്ടിൽ ഡെങ്കിപ്പനി കേസുകൾ സാധാരണയായി വർദ്ധിക്കുന്നു. ദേശീയ ഡെങ്കിപ്പനി ദിനം രാജ്യത്തുടനീളം വിവിധ തലങ്ങളിൽ ആചരിക്കുന്നതിനായി കേന്ദ്ര സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഡെങ്കിപ്പനി നാല് വ്യത്യസ്ത വൈറസുകളാണ് പരത്തുന്നത്. മഞ്ഞപ്പനി, സിക്ക വൈറസ്, ചിക്കുൻഗുനിയ എന്നിവയും പരത്തുന്ന പെൺ ഈഡിസ് കൊതുകുകളാണ് ഇതും പരത്തുന്നത്. 100-ലധികം രാജ്യങ്ങളിൽ ഡെങ്കിപ്പനി നിലനിൽക്കുന്നതിനാൽ, രോഗത്തിന്റെ അനന്തരഫലങ്ങളും അതിന്റെ വ്യാപനം തടയാൻ സ്വീകരിക്കേണ്ട നടപടികളും ആളുകൾ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ദേശീയ ഡെങ്കിപ്പനി ദിനം ദേശീയ തലത്തിൽ രോഗത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിന് വേണ്ടിയാണ് നടത്തുന്നത്. കൂടാതെ രോഗ നിരീക്ഷണ പരിപാടികൾക്കും ഡെങ്കിപ്പനി കണ്ടെത്തുമ്പോൾ പാലിക്കേണ്ട നിർദേശങ്ങൾ, ഇതിൻ്റെ കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രോട്ടോക്കോളുകൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിവ് നൽകുന്നതിന് നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന സെമിനാർ ഹെൽത്ത് ഇൻസ്പെക്ടർ അരുൺ.എം.എസ് ന്റെ അദ്ധ്യക്ഷതയിൽ ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രദീപ്കുമാർ.എ.വി, ജോയി.ജെ തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു.കൗമാര ആരോഗ്യ കൗൺസിലർ നിമിഷ ക്ലാസ് എടുത്തു.

പബ്ലിക് ഹെൽത്ത് നഴ്സ് ഇൻ ചാർജ് ജയന്തികുമാരി സ്വാഗതവും, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് കൗസല്യ നന്ദിയും പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രജില, എം.എൽ.എച്ച്.പി. നേഴ്സുമാരായ ജ്യോതി, ഹൃദ്യ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ജിഷി, റോഷ്ന തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകിആലുങ്ങൽ ബീച്ച് ഭാഗത്തുണ്ടായ ബോധവൽക്കരണ പരിപാടിയും, കൊതുകിന്റെ സാന്ദ്രത പഠന പരിപാടിയും ഹെൽത്ത് ഇൻസ്പെക്ടർ അരുൺ.എം.എസ് ന്റെ അദ്ധ്യക്ഷതയിൽ ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് ഉദ്ഘാടനം ചെയ്തു. എം.എൽ.എച്ച്.പി.നേഴ്സ് ഹൃദ്യ ക്ലാസ് എടുത്തു. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് കൗസല്യ സ്വാഗതവും ആശവർക്കർ ഗീത നന്ദിയും പറഞ്ഞു.