എൻ ഇ പി 2020ഉം ബാലവിദ്യാഭ്യാസവും എൻ സി ഡി സി വെബിനാർ സംഘടിപ്പിക്കുന്നു

. കോഴിക്കോട് : ഇന്ത്യയിലെ പ്രമുഖ ശിശുക്ഷേമ സംഘടനകളിലൊന്നായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ സി ഡി സി ) എൻ ഇ പി 2020ഉം ബാലവിദ്യാഭ്യാസവും എന്ന വിഷയത്തിന് വെബിനാർ സംഘടിപ്പിക്കുന്നു. മനോജ് മോഹൻ (പ്രിൻസിപ്പൽ, പരമ ഭട്ടാര കേന്ദ്രീയ വിദ്യാലയം, വടയമ്പാട്, എറണാകുളം) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് . നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ ഫാക്കൽറ്റി അംഗം സ്മിത കൃഷ്ണകുമാറാണ് പ്രോഗ്രാം കോ-ഓർഡിനേറ്റർ. ഫെബ്രുവരി 25ന് രാവിലെ 11 മണിക്ക് സൂം മീറ്റിലാണ് സെമിനാർ നടക്കുക . താല്പരരായവർക്ക് പങ്കെടുക്കാം. നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (NCDC) എന്നത് ഇന്ത്യയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമായി സ്ഥാപിതമായ ഒരു സ്വയംഭരണ ദേശീയ ശിശുക്ഷേമ സംഘടനയാണ്.

Comments are closed.