fbpx

എൻസിഡിസിയുടെ സൗജന്യ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ് ഉദ്ഘാടനം ചെയ്തു.


നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻസിഡിസി) ആരംഭിച്ച സൗജന്യ സൂം ഓൺലൈൻ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ് ആദിൽ അഹമ്മദ് ഭട്ട് (ക്ലൈമറ്റ് റിയാലിറ്റി ലീഡർ, ക്ലൈമറ്റ് റിയാലിറ്റി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഓഫ് ഡികോഡ് ഫുചർ )ഉദ്ഘാടനം ചെയ്തു.
എൻ സി ഡിസി യുടെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് സംരംഭം യഥാർത്ഥത്തിൽ ആരംഭിച്ചത് ഒരു ലോകം ഒരു ഭാഷാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടറാണ്. സൗജന്യ സൂം ഓൺലൈൻ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസിന്റെ മൂന്നാം ബാച്ചാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഉദ്ഘാടകൻ ഉദ്ഘാടന പ്രസംഗത്തിനിടെ പ്രസ്തുത കോഴ്‌സിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പ്രകടിപ്പിച്ചു. ചടങ്ങിൽ സ്വാഗത പ്രസംഗം ശില്പ എൻ. ആർ അധ്യക്ഷ പ്രസംഗം ആരതി ഐ എസ് അവതരിപ്പിച്ചു. എൻസിഡിസി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ മുഖ്യപ്രഭാഷണവും റീന മോൾ നന്ദിയും പറഞ്ഞു.