എൻസിഡിസിയുടെ സൗജന്യ സൂം ഓൺലൈൻ ഇംഗ്ലീഷ് ക്ലാസ്: യാത്രയയപ്പ് ചടങ്ങ് നടത്തി

. കോഴിക്കോട് : ഹേമ ജെയിംസ് ( മിസ്സ്‌ ഇന്ത്യ ഏഷ്യ 2023) സൗജന്യ സൂം ഓൺലൈൻ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസിന്റെ യാത്രയയപ്പ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടത്തു. നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിലാണ് (എൻസിഡിസി) പരിപാടി നടത്തുന്നത്. എൻ സി ഡി സി യുടെ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ് സംരംഭം ആരംഭിച്ചത് ഒരു ലോകം ഒരു ഭാഷ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബ അലക്‌സാണ്ടറാണ്. ഫ്രീ സൂം ഓൺലൈൻ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസിലെ ബാച്ച്- എഫ് 12 ബി യാത്രയയപ്പ് ചടങ്ങിലാണ് മുഖ്യാതിഥിയായി ഹേമ ജെയിംസ് ഔദ്യോഗികമായി പങ്കെടുത്തത്. ചടങ്ങിൽ സ്വാഗത പ്രസംഗം മിസ്രിയയും അധ്യക്ഷ പ്രസംഗം അനു എസ് നായർ നിർവഹിച്ചു. അതുപോലെ, എൻസിഡിസി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ മുഖ്യപ്രഭാഷണം നടത്തി, റോജി നന്ദിയും പറഞ്ഞു. ഇന്ത്യയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമായി സ്ഥാപിതമായ ഒരു സ്വയംഭരണ ദേശീയ ശിശുക്ഷേമ സംഘടനയാണ് എൻസിഡിസി എന്നത് ശ്രദ്ധേയമാണ്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇