എൻ.സി.ഡി.സി മൺസൂൺ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു

കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻസിഡിസി) മാതാപിതാക്കൾക്കായി ‘മൺസൂൺ ഫോട്ടോഗ്രാഫി മത്സരം’ സംഘടിപ്പിക്കുന്നു. എല്ലാ പ്രൊഫഷണൽ, അമേച്വർ ഫോട്ടോഗ്രാഫി പ്രേമികൾക്കും മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് തങ്ങളുടെ 12 വയസ്സ് വരെ പ്രായമായ കുട്ടികളുടെ 3 ഫോട്ടോകൾ വരെ സമർപ്പിക്കാം. 2023 ജൂലൈ 30-ന് മുമ്പായി ഫോട്ടോകൾ അയക്കണം. ഫോട്ടോകൾ +918138000379 എന്ന നമ്പറിലേക്കാണ് അയക്കേണ്ടത് . വിജയിയുടെ കുട്ടിക്ക് ഒരു സമ്മാന ഹാംപർ ലഭിക്കും. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും,വനിതകളുടെ ഉന്നമനത്തിനായും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും സെമിനാറുകളും നടത്താറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ +918138000379 (സംഘാടക ). വെബ്സൈറ്റ് www.ncdconline.org.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇