കളിമണ്ണിൽ കലാവിരുത് തീർക്കാം വിജയി ആവാം

കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിൽ ക്ലേ മോഡലിംഗ് എന്ന പേരിൽ കളിമണ്ണിൽ വ്യത്യസ്ത ശില്പങ്ങൾ നിർമ്മിക്കാനുള്ള മത്സരം സംഘടിപ്പിക്കുന്നത്. മനോഹര ശില്പങ്ങൾ തീർത്ത് കഴിവ് തെളിയിക്കാം. നിങ്ങൾ ശില്പങ്ങൾ നിർമ്മിക്കുന്നതിന്റെ 3 മിനുട്ട് ദൈർഘ്യമുള്ള വീഡിയോ സെപ്റ്റംബർ 22ന് വൈകുന്നേരം 4 മണിക്ക് മുമ്പായി +917356607191 എന്ന നമ്പറിലേക്ക് അയക്കുക. കുട്ടികളുടെ സന്തോഷവും അവരുടെ കലാവാസന മറ്റുള്ളവരിൽ പ്രകടിപ്പിക്കാനുള്ള കഴിവും വർധിപ്പിക്കുക എന്ന ആശയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. താല്പര്യമുള്ള എല്ലാവർക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും,വനിതകളുടെ ഉന്നമനത്തിനായും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും സെമിനാറുകളും നടത്താറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ +917356707191(സംഘാടക ). വെബ്സൈറ്റ് www.ncdconline.org.

Comments are closed.