എൻസിഡിസിയുടെ സൗജന്യ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസ് മാധ്യമപ്രവർത്തക ശ്രീജ ശ്യാം ഉദ്ഘാടനം ചെയ്തു.

0


കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിലിന്റെ സൗജന്യ സൂം ഓൺലൈൻ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസിന്റെ ഉദ്ഘാടനം ‘ദി ഫോർത്ത്’ ന്യൂസ് ഔട്ട്‌ലെറ്റിന്റെ കോർഡിനേറ്റിംഗ് എഡിറ്ററായ മാധ്യമപ്രവർത്തക ശ്രീജ ശ്യാം നിർവ്വഹിച്ചു. ഉദ്ഘാടക ഉദ്ഘാടന പ്രസംഗത്തിനിടെ പ്രസ്തുത കോഴ്‌സിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പ്രകടിപ്പിച്ചു. ജനുവരി 11ന് വൈകീട്ട് 6.30ന് സൂം മീറ്റ് വഴി നടന്ന ചടങ്ങിൽ ഇർഫാന സ്വാഗതമർപ്പിച്ചു. എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ മുഖ്യ പ്രഭാഷണം നടത്തി, അനുശ്രീ നന്ദിയും അറിയിച്ചു.. കൃഷ്ണപ്രിയ, ജയമണി, അനു, ഹാജൈറ എന്നിവരും പങ്കെടുത്തു എൻസിഡിസി , സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയിൽ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമായി സ്ഥാപിതമായ ഒരു സ്വയംഭരണ ദേശീയ ശിശുക്ഷേമ സംഘടനയാണ്.

Leave A Reply

Your email address will not be published.