ശരീര അഭ്യാസവും സൂംമ്പയുടെ ആവിഷ്കരണ വിദ്യകളും: എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

. കോഴിക്കോട്: ശരീര അഭ്യാസവും സൂംമ്പയുടെ ആവിഷ്കരണ വിദ്യകളും എന്ന വിഷയത്തിന് എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. സെൽവ ഷക്കില (സൈക്കോളജിസ്റ്, യോഗം സൂംമ്പ ഇൻസ്‌ട്രാക്ടർ, നാടോടി നൃത്തം കൊറിയോഗ്രാഫർ, എൻ‌ട്രപ്രണർ ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഓഗസ്റ്റ് 19ന് വൈകുന്നേരം 7മണിക്കാണ് സെമിനാർ. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. മാറിയ ജീവിതശൈലിയും തിരക്കേറിയ ജീവിതവുമാണ് ഇന്ന് നമുക്കുള്ളത്, അതുകൊണ്ട് തന്നെ തുടരെ തുടരെയുള്ള അസുഖങ്ങളും വന്നു ചേരുന്നു. അതിനാൽ ഈ കാലഘട്ടത്തിൽ ശരീര അഭ്യാസങ്ങളും സുംമ്പയും ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിക്കുന്നുണ്ട്. അതിന്റെ പ്രാധാന്യവും അത് എങ്ങനെ നിത്യജീവിതത്തിൽ ഉൾപ്പെടുത്തി സമഗ്രമായ ആരോഗ്യം നിലനിർത്താം എന്നൊക്കെ മനസിലാക്കാൻ ഈ സെമിനാർ സഹായിക്കുമെന്ന് സംഘാടകർ കരുതുന്നു. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +919288026146(സംഘാടക ). വെബ്സൈറ്റ് www.ncdconline.org

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇