കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും ഒരു വീക്ഷണം : എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു.

കോഴിക്കോട്: കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും ഒരു വീക്ഷണം : എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. അഡ്വ. പാർവതി രാജൻ, ബി . എ. എൽ എൽ എം (എംജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് ഗസ്റ്റ് ഫാക്കൽറ്റി,അഭിഭാഷകനായി കോട്ടയം പ്രാക്ടീസ് ചെയ്യുന്നു.) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. കുട്ടികളുടെ അവകാശങ്ങളെ പറ്റിയും സംരക്ഷണത്തെ പറ്റിയും ഇനിയും ഇന്നത്തെ സമൂഹം ബോധവാന്മാരല്ല എന്നത് നമ്മുടെ ചുറ്റും നടക്കുന്ന സംഭവങ്ങൾ നോക്കിയാൽ മനസിലാകും. മുതിർന്നൊരു പൗരനെപോലെ നിയമത്തിന്റെ അവകാശങ്ങളും സംരക്ഷണവും കുട്ടികൾക്കും ഉണ്ട്. ഈ സെമിനാർ നടത്തേണ്ടത് സമൂഹത്തിൽ അത്യാവശ്യമാണെന്നും ഇത്തരം സെഷനുകളിലൂടെ കുട്ടികൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് അറിയാൻ കഴിയുമെന്നും ഇന്നത്തെ തലമുറക്ക് ഒരു സംശയനിവാരണ ക്ലാസ്സായി മാറുകയും അധ്യാപകർക്കും രക്ഷിതാക്കൾക്കും പുതിയ അറിവുകൾ നേടാൻ സാധിക്കുകയും ചെയ്യുമെന്ന് സംഘാടകർ കരുതുന്നു. ജനുവരി 8ന് 11.30മണി മുതൽ 12.30 വരെയാണ് സെമിനാർ. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +918138000385(സംഘാടക ). വെബ്സൈറ്റ് www.ncdconline.org

Comments are closed.