എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

കോഴിക്കോട് : സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. ‘പ്രസവത്തിന് മുൻപുള്ള സംരക്ഷണവും പരിചരണവും’എന്ന ആനുകാലിക പ്രാധാന്യമുള്ള വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് സെമിനാറിനു നേതൃത്വം നൽകുന്നത്.ശ്രീമതി. ജയിശ്രീ (റിട്ടയേർഡ് നേഴ്സിങ് സൂപ്രണ്ട് , കൗൺസിലർ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്രായഭേദമന്യേ തൽപരരായവർക്ക് പങ്കെടുക്കാം. പല കാരണങ്ങളാൽ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഗർഭിണികൾക്ക് ഉപകാര പ്രദമാകുമെന്ന് സംഘടകർ പ്രതീക്ഷിക്കുന്നത്.ഏപ്രിൽ 17ന് രാവിലെ 10മണി മുതൽ 11.30 മണി വരെയാണ് സെമിനാർ. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +9181380 00385 (സംഘാടക ). വെബ്സൈറ്റ് www.ncdconline.org.

Comments are closed.