എൻ സി ഡി സി മലയാളി മങ്ക ഫോട്ടോ മത്സരം സംഘടിപ്പിക്കുന്നു.

കോഴിക്കോട് : അങ്ങനെ അടുത്ത ഓണക്കാലം വരവായി. എൻ സി ഡി സി മലയാളി മങ്ക ഫോട്ടോ മത്സരം സംഘടിപ്പിക്കുന്നു. ഈ ഓണത്തിന് ക്യാഷ് പ്രൈസ് നേടാൻ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി), കേരള റീജിയൻ പൊതുജനങ്ങൾക്കായി അവസരം ഒരുക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത് ഇത്രമാത്രം. കേരളീയ വേഷത്തിൽ ഉള്ള ഒരു ഫോട്ടോ +91 9288026160 എന്ന വാട്സാപ്പ് നമ്പറിൽ അയയ്ക്കുക. ഒപ്പം നിങ്ങളുടെ പേരും സ്ഥലവും ടെക്സ്റ്റ് മെസ്സേജ് ചെയ്യുക. ലോകത്തെവിടെയും താമസിക്കുന്ന ഏത് പ്രായത്തിലുമുള്ള മലയാളി പെൺകുട്ടികൾക്കും, യുവതികൾക്കും, അമ്മമാർക്കും പങ്കെടുക്കാം. 2023 ഓഗസ്റ്റ് 25 വരെ ഫോട്ടോ അയയ്ക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഒരാളുടെ ഒരു ഫോട്ടോ മാത്രമേ പരിഗണിക്കുകയുള്ളൂ. ജഡ്ജസ് തെരഞ്ഞെടുക്കുന്ന 70 ഫോട്ടോസ് ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഇടുന്നതാണ്. ഫോട്ടോയ്ക്ക് കിട്ടുന്ന ലൈക്കുകളുടെ എണ്ണം അനുസരിച്ചാണ് വിജയികളെ തീരുമാനിക്കുന്നത്. ജഡ്ജസിൻ്റെ തീരുമാനം അന്തിമമായിരിക്കും. ക്യാഷ് പ്രൈസ് ആയി ഒന്നാം സമ്മാനം 3000 രൂപയും രണ്ടാം സമ്മാനം 2000 രൂപയും മൂന്നാം സമ്മാനം 1000 രൂപയുമാണ്. കൂടുതൽ വിവരങ്ങൾക്ക് +91 9288026160 എന്ന നമ്പറിൽ ബന്ധപ്പെടാം.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇