തെരുവ് നായ ശല്യം കുറക്കാൻ സർക്കാർ മുൻകൈ എടുക്കണം : പ്രമേയം പാസ്സാക്കി നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻസിഡിസി).

കോഴിക്കോട് : തെരുവ് നായ ശല്യം കുറക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻസിഡിസി) ഗവൺമെന്റിനോട് അഭ്യർത്ഥിച്ച് കൊണ്ട് പ്രമേയം പാസ്സാക്കി. സമൂഹത്തിൽ കൂടി വരുന്ന തെരുവ് നായ ശല്യം വിവിധ ജനങ്ങളെ ഭീതിയിൽ ആഴ്ത്തികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലാണ് എൻ സി ഡി സി പ്രമേയം പാസ്സാക്കിയിട്ടുള്ളത്. സ്കൂൾ തലത്തിൽ നായകളിൽ നിന്ന് എങ്ങനെ രക്ഷപെടാം അതുപോലെ നായകൾ ആക്രമിച്ചാൽ പ്രാഥമിക ശിശ്രുഷ എന്തൊക്ക എന്നതിനെ കുറിച് വ്യക്തമായ അവബോധം കൊടുക്കാനും എല്ലാ സ്കൂളുകളിലും ബോധവൽക്കരണ ക്ലാസ്സ്‌ നടത്താൻ സർക്കാർ മുൻകൈ എടുക്കണമെന്ന് എൻ സി ഡി സി എൻ സിഡിസി റീജിണൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റിസ്വാൻ നിർദ്ദേശിച്ചു. നായകൾക്കും ജീവിക്കാനുള്ള അവകാശം ഉണ്ടെന്നും അതിനാൽ കൃത്യമായ ആനിബൽ ബർത്ത് കൺട്രോൾ – പദ്ധതി ഊർജിതപ്പെടുത്തുകയും ഭക്ഷണം നൽകാനും പാർപ്പിടമൊരുക്കാനും ശ്രദ്ധിക്കണമെന്നും ഇവാലുവേറ്ററും ഫാക്കൾട്ടിയുമായ സുധ മേനോൻ പറഞ്ഞു. കൂടികൊണ്ടിരിക്കുന്ന തെരുവ് നായ ശല്യം കുറക്കാൻ കൃത്യമായ പദ്ധതികളൊരുക്കി കുട്ടികളെയും മുതിർന്നവരെയും രക്ഷിക്കണമെന്നും തെരുവ് നായ ആക്രമണം കുട്ടികളിൽ ഭീകരമായ മാനസിക പിരിമുറുക്കമാണ് ഉണ്ടാക്കുന്നത് അതുകൊണ്ട് തന്നെ ഈ നിർദ്ദേശങ്ങളൊക്കെ കണക്കിലെടുത്ത് പെട്ടെന്ന് തന്നെ ഇതിനൊരു പരിഹാരം ഉണ്ടാക്കണമെന്ന് എൻ സി ഡി സി മാസ്റ്റർ ട്രെയ്നർ ബാബ അലക്സാണ്ടർ സർക്കാരിനോട് അഭ്യർത്ഥിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇