എൻസിഡിസി 72-ാമത് ഇന്റർനാഷണൽ മോണ്ടിസോറി വിദ്യാഭ്യാസ ഓൺലൈൻ ബാച്ച് ഉദ്ഘാടനം ചെയ്തു.

നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിലിന്റെ (എൻസിഡിസി) ഇന്റർനാഷണൽ മോണ്ടിസോറി വിദ്യാഭ്യാസത്തിന്റെ 72-ാമത് ഓൺലൈൻ ബാച്ച് 23 /9/2023 ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. എൻസിഡിസി മാസ്റ്റർ ട്രെയിനർ ബാബ അലക്‌സാണ്ടറിന്റെ സാന്നിധ്യത്തിൽ നടന്ന ഓൺലൈൻ ചടങ്ങിൽ പ്രിൻസി ബെഴ്സൺ (കോർഡിനേറ്റർ, എൻ ഡബ്ല്യൂ ഡബ്ല്യൂ എ ) ബാച്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും അവരെ പഠിപ്പിക്കുന്ന അധ്യാപകരുടെ പ്രാധാന്യവും വളരെ മനോഹരമായി പറഞ്ഞുകൊണ്ടാണ് ഉദ്ഘാടക ഉദ്ഘാടനം ചെയ്തത്. എൻ സി ഡി സിയുടെ മോണ്ടിസോറി വിദ്യാഭ്യാസ പരിശീലനം വിദ്യാർത്ഥികളെ വളരെ സ്വാഭാവികവും ആസ്വാദ്യകരവുമായ രീതിയിൽ ചിന്തിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കാനും അനുവദിക്കുന്നു എന്നും ഉദ്ഘാടകൻ പറഞ്ഞു. അധ്യാപനം ശ്രേഷ്ഠമായ തൊഴിലാണെന്നും വിദ്യാർത്ഥികളോട് അഭിനിവേശമുള്ള അധ്യാപകരാകണമെന്നും അവർ പറഞ്ഞു. സുധാ മേനോൻ ബാച്ച് ഫാക്കൽറ്റിയും ബിന്ദു എസ് ബാച്ചിന്റെ ഇവലുവേറ്ററുമാണ്. നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (NCDC) ഇന്ത്യയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമായി സ്ഥാപിതമായ ഒരു സ്വയംഭരണ ദേശീയ ശിശുക്ഷേമ സംഘടനയാണ്. പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് +917510220582 ഈ നമ്പറിൽ ബന്ധപ്പെടാം. വെബ്സൈറ്റ് http://www.ncdconline.org

Comments are closed.