നടി ജലബാല വൈദ്യയുടെ വേർപാടിൽ എൻ സി ഡി സി അനുശോചനം രേഖപ്പെടുത്തി.

കോഴിക്കോട് : പ്രശസ്ത നാടകപ്രവർത്തകയും നർത്തകിയുമായ ജലബാല വൈദ്യയുടെ വിയോഗത്തിൽ ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ (എൻസിഡിസി) കോർ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ഡൽഹിയിലെ പ്രസിദ്ധമായ അക്ഷര തിയേറ്ററിന്റെ സഹസ്ഥാപകയാണ് ജലബാല വൈദ്യ. 1968-ലെ ‘ഫുൾ സർക്കിളി’ലൂടെയാണ് നടകത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. സംഗീത നാടക അക്കാദമിയുടെ ടാഗോർ അവാർഡ്, ഡൽഹി നാട്യസംഘ അവാർഡ്, ആന്ധ്രാപ്രദേശ് നാട്യ അക്കാദമി ബഹുമതി, ബാൾട്ടിമോർ, യു.എസ്.എ. എന്നിവിടങ്ങളിലെ ഓണററി പൗരത്വം, ഡൽഹി സർക്കാരിൽനിന്ന് വാരിഷ് സമ്മാൻ എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സിനിമ ലോകത്തെ തീരാ നഷ്ടമാണെന്ന് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. യോഗത്തിൽ അംഗങ്ങളായവർ എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ റീജണൽ അഡ്മിനിസ്ട്രേറ്റീവ് ഹെഡ് മുഹമ്മദ് റിസ്വാൻ, പ്രോഗ്രാം കോർഡനേറ്റർ ഡോ. ശ്രുതി ഗണേഷ്, ഇവാലുവേറ്റർമാരായ സുധ മേനോൻ, ബിന്ദു. എസ് എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇