സാംസ്കാരിക പ്രഭയായി വിളങ്ങിയ പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ കെ. രവീന്ദ്രൻ നായരുടെ നിര്യാണത്തിൽ എൻ സി ഡി സി അനുശോചനം രേഖപ്പെടുത്തി.

സാംസ്കാരിക പ്രഭയായി വിളങ്ങിയ പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ കെ. രവീന്ദ്രൻ നായരുടെ നിര്യാണത്തിൽ എൻ സി ഡി സി അനുശോചനം രേഖപ്പെടുത്തി. ഇദ്ദേഹം 1967 മുതലാണ് ചലച്ചിത്രനിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. സിനിമാനിർമ്മാണക്കമ്പനിയായ ജനറൽ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ പതിനഞ്ചോളം സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. 1967-ല്‍ പുറത്തിറക്കിയ ‘അന്വേഷിച്ചു, കണ്ടെത്തിയില്ല’ എന്ന ചിത്രമായിരുന്നു ആദ്യ സിനിമ. രവീന്ദ്രനാഥൻ നായർ രണ്ടു തവണ ദേശീയ ചലച്ചിത്ര അവാർഡ് കമ്മറ്റിയിലും രണ്ടു തവണ സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിലും അംഗമായിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അംഗം, 1981-ലെ ദേശീയ ചലച്ചിത്രോത്സവത്തിൽ ജൂറിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2008-ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരളചലച്ചിത്ര അക്കാദമിയുടെ ജെ.സി.ഡാനിയൽ ‍ പുരസ്‌കാരത്തിനർഹനായിട്ടുണ്ട്. വാണിജ്യ സിനിമകൾക്കല്ലാതെ കലാമൂല്യമുള്ള സിനിമകൾക്ക് പണം മുടക്കാൻ ആളില്ലാത്ത ഘട്ടത്തിൽ ലാഭം നോക്കാതെ ചലച്ചിത്ര മേഖലയുടെ നിലവാരമുയർത്തുന്നതിന് ഇടപെട്ട ശ്രദ്ധേയനായ നിർമാതാവായിരുന്നു ഇദ്ദേഹമെന്ന് ഓർമപ്പെടുത്തിയാണ് എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബാ അലക്സാണ്ടർ അനുശോചനം രേഖപ്പെടുത്തിയത്. കലകൾക്ക് അത്രയധികം പ്രാധാന്യവും പിന്തുണയും നൽകിയ വ്യക്തിയായിരുന്നു കെ. രവീന്ദ്രൻ നായരെന്ന് മറ്റു കോർ കമ്മിറ്റി അംഗങ്ങളായ റീജിയണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ്‌ റിസ്വാൻ, ഇവലുവേറ്റർ മാരായ ബിന്ദു എസ്, സുധ മേനോൻ, പ്രോഗ്രാം കോർഡിനേറ്റർ ശ്രുതി ഗണേഷ് എന്നിവരും പറഞ്ഞു. കൂടാതെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും തീരാ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇